ഫയൽ ചിത്രം | PTI
ക്രൂസ് സീസണ് തുടങ്ങിയതോടെ കൊച്ചി തുറമുഖത്തേക്ക് ആഡംബര കപ്പലുകളുടെ ഒഴുക്ക്. കഴിഞ്ഞയാഴ്ച വന്ന യൂറോപ്യ 2 എന്ന കപ്പലിനെ അനുഗമിച്ച് ഖത്തറില്‍നിന്ന് വലിയ ആഡംബര കപ്പല്‍ സെവന് സീസ് ഉടന്‍ കൊച്ചിയിലെത്തും.
686 യാത്രക്കാരും 552 ജീവനക്കാരുമാണ് 223 മീറ്റര്‍ നീളമുള്ള ഭീമാകാര കപ്പലിലുള്ളത്. കപ്പല്‍ കഴിഞ്ഞ ദിവസം മംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു.
എമിഗ്രേഷന്‍ കൗണ്ടറുകള്‍, കസ്റ്റംസ് ക്ലിയറന്‍സ് കൗണ്ടറുകള്‍, ഡ്യൂട്ടിഫ്രീ ഷോപ്പുകള്‍, വിദേശനാണ്യ വിനിമയ കൗണ്ടറുകള്‍, ശൗചാലയം തുടങ്ങി പ്രീപെയ്ഡ് ഓട്ടോടാക്സി സൗകര്യങ്ങള്‍ വരെ കൊച്ചിയിലെ ടെര്‍മിനലില്‍ ഒരുക്കിയിട്ടുണ്ട്. അടുത്ത കപ്പലുകള്‍ എത്തുമ്പോഴേക്കും കൂടുതല്‍ സേവന സൗകര്യങ്ങള്‍ ടെര്‍മിനലില്‍ ഒരുങ്ങും.
നേരത്തെ 257 സഞ്ചാരികളും 372 കപ്പല്‍ ജീവനക്കാരുമായി യൂറോപ്യ2 എന്ന ആഡംബര കപ്പല്‍ കൊച്ചിയിലെത്തിയിരുന്നു. താലപ്പൊലി, ശിങ്കാരിമേളം, മുത്തുക്കുടകള്‍ എന്നിവയൊക്കെയായി ഊഷ്മളമായ വരവേല്‍പ്പായിരുന്നു കപ്പലിലെ സഞ്ചാരികള്‍ക്ക് ഒരുക്കിയിരുന്നത്. മേയ് വരെയുള്ള ക്രൂസ് സീസണില്‍ 20 ആഡംബര കപ്പലുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Seven Seas cruise ship kochi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..