നീലക്കാറിനുപുറത്ത് റൂട്ട് മാപ്പും വരച്ച് യാത്രപോയി അറുപത് പിന്നിട്ട രണ്ട് ദമ്പതിമാർ


ഡോൺ കെ. ഡൊമിനിക്

‘എയ്ജ് ഈസ് നോട്ട് എ ലിമിറ്റ് ഫോർ തോട്സ് ആൻഡ് ഡ്രീംസ്’ എന്ന് കാറിനുമുന്നിൽ എഴുതിവെച്ചത് തെളിയിക്കാൻകൂടിയായിരുന്നു.

സെലിന, തോമസ്, ചാക്കോച്ചൻ, അന്നമ്മ എന്നിവർ കശ്മീരിലെ ദ്രാസിൽ കാർഗിൽയുദ്ധത്തിൽ വീരമൃത്യു വരിച്ചവരുടെ സ്മൃതികുടീരത്തിനു മുമ്പിൽ | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

നീലക്കാറിന് പുറത്ത് റൂട്ട് മാപ്പും വരച്ച് ആ നാല് പേര്‍ ഇറങ്ങിതിരിച്ചത് റിട്ടയര്‍മെന്റ് ജീവിതം ആഘോഷിക്കാന്‍ വേണ്ടി മാത്രമായിരുന്നില്ല. Age is not a limit For Thoughts and Dreams എന്ന് തെളിയിക്കാന്‍ കൂടിയായിരുന്നു. 'നിങ്ങള്‍ക്കൊന്നും വേറെ പണിയില്ലേ മനുഷ്യരേ.. വയസ്സാംകാലത്ത് എവിടെയങ്കിലും അടങ്ങി ഇരിക്കേണ്ടതിന്' എന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തിയവരുടെ മുമ്പില്‍ മനസാണ് നിങ്ങളെ ചെറുപ്പമാക്കുന്നതെന്ന് അവര്‍ ഒരു യാത്രയിലൂടെ ബോധ്യപ്പെടുത്തി.

44 ദിവസം കൊണ്ട് സ്വന്തം കാറിലൊരു ഭാരത പര്യടനം നടത്തി തിരിച്ചെത്തിയിരിക്കുകയാണ് കല്ലാനോട്ടെ ഈ ദമ്പതി സുഹൃത്തുക്കള്‍.
കോഴിക്കോട് കല്ലാനോട് സ്വദേശികളായ മുൻ പ്രവാസി പന്തപ്ലാക്കൽ തോമസ് ചെറിയാൻ (66), ഭാര്യയും പശുക്കടവ് ലിറ്റിൽ ഫ്ളവർ യു.പി. സ്കൂളിലെ റിട്ട. അധ്യാപികയുമായ എ.ജെ. സെലിന (62), കല്ലാനോട് സെയ്‌ന്റ്മേരീസ് എൽ.പി.എസ്. റിട്ട. ഹെഡ്മാസ്റ്റർ കെ.എ. ചാക്കോച്ചൻ (62), ഭാര്യയും സെയ്‌ന്റ്മേരീസ് ഹൈസ്കൂൾ റിട്ട. അധ്യാപികയുമായ ഇ.എം. അന്നമ്മ (60) എന്നീ ദമ്പതിമാരാണ് വിരമിച്ച് വീട്ടിലിരിക്കുന്നവര്‍ക്ക് ഒരു സന്ദേശവുമായി ഇന്ത്യചുറ്റാനിറങ്ങിയത്.എല്ലാവര്‍ഷവും അവധിക്കാലത്ത് ചെറിയ യാത്രകള്‍ നടത്തുമെങ്കിലും ആദ്യമായാണ് ഇത്രയധികം നീണ്ടയാത്രയ്ക്ക് മുതിര്‍ന്നത് അതും സ്വന്തം കാറില്‍. ഓഗസ്റ്റ് 28-ന് കല്ലാനോട് നിന്നുമാണ് യാത്ര ആരംഭിച്ചത്. ബംഗ്‌ളൂരുവിലേക്കായിരുന്നു തുടക്കം. തുടര്‍ന്ന് ഹൈദരബാദ്, നിസാമാബാദ്, ലക്‌നൗ, ഡല്‍ഹി, ജമ്മു, കാര്‍ഗില്‍, പോര്‍ബന്ദര്‍, മുംബൈ, ഗോവ, മംഗ്‌ളൂരു വഴി തിരികെ കോഴിക്കോട്ടെക്കെത്തി. പതിമൂവായിരത്തിലധികം കിലോമീറ്ററാണ് സഞ്ചരിച്ചത്. ഡ്രൈവിങ് ഹരമായ തോമസ് ഒറ്റയ്ക്കാണ് കാറോടിച്ചത്. ഏകദേശം എഴുപതിനായിരം രൂപയ്ക്കടുത്ത് പെട്രോള്‍ ചെലവായി. ദിവസവും 300 മുതല്‍ 350 കിലോമീറ്റര്‍ വരെയാണ് സഞ്ചാരം.

'എല്ലാവര്‍ക്കും പ്രത്യേകിച്ച് പ്രായമായവര്‍ക്ക് ഒരു സന്ദേശമായിക്കോട്ടെ എന്ന് കരുതിയാണ് യാത്ര തുടങ്ങിയത്. വിരമിച്ച് വീട്ടില്‍ വെറുതെയിരിക്കുന്നതിലും നല്ലതല്ലേ യാത്ര നടത്തുന്നത്'- മുന്‍ അധ്യാപിക കൂടിയായ സെലിന പറയുന്നു. മനസ് ഉണ്ടെങ്കില്‍ എന്തും സാധിക്കുമെന്ന് ഈ യാത്രയിലൂടെ ബോധ്യപ്പെട്ടു. ഞങ്ങള്‍ നാലുപേരുടെയും മനസാണ് യാത്രയെ നയിച്ചതെന്ന് അഭിമാനത്തോടെ പറയാനാകും. അതുകൊണ്ടാണ് യാത്രയ്ക്കിടെയുണ്ടായ ചൂടും ക്ഷീണവും ഞങ്ങളെ തെല്ലും അലട്ടാതിരുന്നത്- സെലിന കൂട്ടിച്ചേര്‍ത്തു.

ലേ- യില്‍ നിന്നും മണാലിയിലേക്കുള്ള യാത്രക്കിടെയാണ് ചെറിയൊരു ബുദ്ധിമുട്ടുണ്ടായത്. 250 കിലോ മീറ്റര്‍ പിന്നിട്ടപ്പോള്‍ റോഡില്‍ മഞ്ഞടിഞ്ഞ് കൂടി വാഹനങ്ങള്‍ക്ക് കടന്നുപോകാനായില്ല. ഇതേ തുടര്‍ന്ന് മൈനസ് രണ്ട് ഡിഗ്രി ചൂടുള്ള സെര്‍ജ്യു എന്ന സ്ഥലത്ത് ടെന്റ് അടിച്ച് കഴിയേണ്ടി വന്നു. തണുപ്പിന്റെ ആധിക്യം മൂലം ചുണ്ട് പൊട്ടിയിരുന്നു. എങ്കിലും അതിനെ അതിജീവിച്ച് അവിടെ കഴിഞ്ഞു. പിറ്റേന്ന് 12 മണിയോടെയാണ് അവിടെ നിന്നും പുറപ്പെടാനായത്. തകര്‍ന്ന റോഡുകളും കണ്ണാത്താ ദൂരത്തെ ഗര്‍ത്തങ്ങളുമെല്ലാം യാത്രയെ തളര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ല. അതിജീവിച്ച സാഹചര്യങ്ങളെ സെലിന ഓര്‍ത്തെടുത്തു.

യുവാക്കളും സുഹൃത്തുക്കളുമൊക്കെ സ്വന്തം വാഹനത്തില്‍ ഇന്ത്യചുറ്റാനിറങ്ങുന്നത് ആദ്യസംഭവമല്ല. എന്നാല്‍ 60 പിന്നിട്ട് വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ച നാലുപേര്‍ ഒന്നിച്ച് ഇന്ത്യകാണാനിറങ്ങുന്നത് വിരളമാണ്. അതിനാലാവാം എത്തിച്ചേരുന്ന സ്ഥലങ്ങളില്‍ നിന്നെല്ലാം മികച്ച പിന്തുണയാണ് ലഭിച്ചത്. റൂട്ട് മാപ്പ് കാറിന് പുറത്ത് വരച്ചിരുന്നതിനാല്‍ എല്ലാവും കൗതുകത്തോടെയാണ് ഞങ്ങളെ സ്വീകരിച്ചത്. - കല്ലാനോട് സെന്റ് മേരീസ് എല്‍.പി.സ്‌കൂള്‍ മുന്‍ പ്രഥമാധ്യാപകനായ കെ.എ.ചാക്കോച്ചന്‍ പറയുന്നു. ജെയ്പൂരില്‍ വെച്ച് ട്രാഫിക് സിഗ്നല്‍ തെറ്റിച്ചതിന് ഞങ്ങളെ പോലീസ് പിടികൂടി. നമ്മുടെ നാട്ടിലേതുപോലെ ഇടതുവശത്തേക്ക് പോകാന്‍ സിഗ്നല്‍ ബാധകമല്ലെന്ന് തെറ്റിധരിച്ചാണ് വാഹനം മുന്നോട്ട് നീക്കിയത്. എന്നാല്‍ ഇത്രയധികം ദൂരം പിന്നിട്ട് വന്ന സഞ്ചാരികളെ അഭിവാദ്യം ചെയ്താണ് പോലീസ് ഞങ്ങളെയാത്രയാക്കിയത്- ചാക്കോച്ചന്‍ പറഞ്ഞു.

മഞ്ഞുമലകള്‍ താണ്ടി ഒരു കേരള രജിസട്രേഷന്‍ കാര്‍ വന്നെത്തിയത് മലയാളികളായ പട്ടാളക്കാരെ ആവേശം കൊള്ളിക്കുന്നതായിരുന്നു. മലയാളി യുവാക്കള്‍ ഒരുപാടുപേരെ പരിചയപ്പെട്ടു. നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളായ ആലു പൊറോട്ട, ഓനിയണ്‍ പൊറോട്ട, പനീര്‍ കൊണ്ടുള്ള വിഭവങ്ങള്‍ എന്നിവയാണ് ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍. രാവിലെയും വൈകിട്ടും പുറത്ത് ഭക്ഷണം കഴിക്കും. ഉച്ചയ്ക്ക് എവിടെങ്കിലും വണ്ടി ഒതുക്കി ഭക്ഷണം പാകം ചെയ്യും ചാക്കോച്ചന്‍ കൂട്ടിച്ചേര്‍ത്തു.

ലേ മണാലി റൂട്ടിലെ അടല്‍ ടണല്‍, ഗുജറാത്തിലെ സ്റ്റാച്ച്യു ഒഫ് യൂണിറ്റി, ചിനാബ് നദിക്ക് മുകളിലൂടെയുള്ള ഏറ്റവും ഉയരം കൂടിയ റെയില്‍ പാലം, കാര്‍ഗില്‍ യുദ്ധഭൂമി, താജ്മഹല്‍, സുവര്‍ണ ക്ഷേത്രം തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങള്‍ കാണാന്‍ സാധിച്ചതിന്റെയും പല സംസ്‌കാരങ്ങള്‍ പരിചയപ്പെടാന്‍ കഴിഞ്ഞതിന്റെയും സംതൃപ്തിയിലാണ് ഇവരിപ്പോള്‍. കഴിഞ്ഞ ദിവസം രാവിലെ തിരിച്ചെത്തിയ ഇവരെ നാട്ടുകാരുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പൊന്നാടയണിയിച്ചാണ് സ്വീകരിച്ചത്. പ്രഷറിനെയും ഷുഗറിനോടും മല്ലിട്ട് വീട്ടിലടങ്ങിയിരിക്കുന്ന പല മുതിര്‍ന്നവര്‍ക്കും ഈ ദമ്പതിമാര്‍ ഒരു പ്രചോദനമാണ്. പ്രായം അല്ല മനസാണ് നിങ്ങളെ നയിക്കേണ്ടതെന്ന് തിരിച്ചറിയുന്ന 60 പിന്നിട്ട 'യുവ' ദമ്പതിമാര്‍ ഇനിയും ഉണ്ടാവണം.

Content Highlights: senior citizens all india trip in car, adventure trip from kozhikode to kargil


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented