റിയാദ്: കോവിഡ് വ്യാപനത്തിനുശേഷം ഈയടുത്താണ് സൗദി അറേബ്യയില്‍ ടൂറിസം അനുവദിച്ചത്. ഇതോടെ വിദേശ സഞ്ചാരികള്‍ സൗദിയിലേക്ക് യാത്ര ചെയ്യാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ സൗദി അറേബ്യയിലെത്തുന്ന സഞ്ചാരികള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

സൗദിയില്‍ വിനോദ സഞ്ചാരത്തിനെത്തുന്നവര്‍ നിര്‍ബന്ധമായും ഏഴ് ദിവസത്തെ ക്വാറന്റീനിന് വിധേയരാകണം. സര്‍ക്കാര്‍ അംഗീകൃത കേന്ദ്രങ്ങളില്‍ മാത്രമേ ക്വാറന്റീന്‍ അനുവദിക്കുകയുള്ളൂ. മേയ് 20 മുതല്‍ ഈ നിയമം നിലവില്‍ വരുമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. ക്വാറന്റീനിനുള്ള ചെലവുള്‍പ്പെടെയുള്ള എയര്‍ ടിക്കറ്റാണ് സഞ്ചാരികള്‍ക്ക് ലഭിക്കുക.

മേയ് 17 മുതലാണ് സൗദി അറേബ്യ വിദേശ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുക. രണ്ട് ഡോസ് കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാനാകൂ.അതോടൊപ്പം സൗദിയിലേക്ക് പറക്കുന്നതിന് 72 മണിക്കൂറിനുള്ളിലെങ്കിലും എടുത്ത ആര്‍.ടി.പി.സി.ആര്‍ കോവിഡ് ടെസ്റ്റ് ഫലവും സഞ്ചാരികള്‍ കൈയ്യില്‍ കരുതണം. 

Content Highlights: Saudi Arabia wants foreign travellers to quarantine for seven days upon arrival