ജീവനും മരണത്തിനുമിടയില്‍ സഞ്ചാരം; ആശുപത്രിക്കിടക്കയില്‍ നിന്ന് മടങ്ങിയെത്തി സന്തോഷ് ജോര്‍ജ് കുളങ്ങര


എച്ച്. ഹരികൃഷ്ണന്‍

വെന്റിലേറ്ററില്‍ കിടന്നപ്പോഴും വീഡിയോ എഡിറ്റിങ് തുടര്‍ന്നു

വെന്റിലേറ്ററിൽ കിടക്കുമ്പോഴും ലാപ്‌ടോപ്പിൽ വീഡിയോ എഡിറ്റ് ചെയ്യുന്ന സന്തോഷ് ജോർജ് കുളങ്ങര ( സഹോദരൻ പകർത്തിയ വീഡിയോയിൽ നിന്ന്)

കോട്ടയം: ഐ.സി.യുവില്‍ കിടന്ന സന്തോഷ് ജോര്‍ജ് കുളങ്ങരയോട് അവസാന ആഗ്രഹം സാധിച്ചുതരാമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നെങ്കില്‍, എന്നെ ഒന്ന് ലോകം ചുറ്റാന്‍ വിടണം എന്നായിരിക്കും മറുപടി. വെന്റിലേറ്ററില്‍ കിടക്കുമ്പോഴും ലാപ്‌ടോപ്പില്‍ 'സഞ്ചാരം' എഡിറ്റ് ചെയ്തയാള്‍ അങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ!

ഗുരുതരാവസ്ഥയില്‍ ആഴ്ചകളോളം ആശുപത്രിയില്‍ കിടന്ന മലയാളിയുടെ പ്രിയ സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര ആരോഗ്യം വീണ്ടെടുത്ത് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ജനുവരി 11-ന് പതിവ് വൈദ്യപരിശോധനയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചെന്ന അദ്ദേഹം തുടര്‍ന്നുള്ള 20 ദിവസം ജീവിതത്തിനും മരണത്തിനുമിടയിലൂടെയുള്ള യാത്രയിലായിരുന്നു.

പിത്തസഞ്ചിയില്‍ കല്ലുണ്ടെന്ന് കണ്ടെത്തുകയും തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയും ചെയ്തതാണ് തുടക്കം. ഗുരുതര പ്രശ്‌നമല്ലെങ്കിലും അടിക്കടി വിദേശയാത്ര ചെയ്യുന്നതിനാല്‍ പിത്തസഞ്ചി മാറ്റാനായി കീ ഹോള്‍ ലാപ്രോസ്‌കോപി ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. പിറ്റേന്ന് ആശുപത്രി വിടാനിറങ്ങുമ്പോള്‍ ശ്വാസംമുട്ടലുണ്ടാകുകയും ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കോവിഡ് ബാധയാണെന്ന് ആദ്യം കരുതിയെങ്കിലും പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. ന്യൂമോണിയ ബാധിക്കുകയും പള്‍സ് റേറ്റ് കുറയുകയും ശ്വാസകോശത്തില്‍ രക്തം കെട്ടുകയുമെല്ലാമായി പിന്നീടുള്ള ദിവസങ്ങളില്‍ രോഗം ഗുരുതരമായി തുടര്‍ന്നു.

രണ്ടു ദിവസത്തേക്കെന്ന് പറഞ്ഞ് സ്റ്റുഡിയോയില്‍ നിന്ന് പോയതാണ്, ആശുപത്രിയിലാണെന്ന കാര്യം അധികമാര്‍ക്കും അറിയുകയുമില്ല. 'കഥ, തിരക്കഥ, സംഭാഷണം, സംവിധാന'മെല്ലാം താന്‍ തന്നെയായതിനാല്‍ ചാനലിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമോ എന്നായിരുന്നു സന്തോഷിന്റെ ചിന്ത. ലാപ്‌ടോപ്പും ഹാര്‍ഡ് ഡിസ്‌ക്കും കൊടുത്തുവിടാന്‍ പറഞ്ഞു. വെന്റിലേറ്റര്‍ ഘടിപ്പിച്ച്, ഇടയ്ക്കിടെ മയക്കത്തിലേക്ക് പോകുന്ന അവസ്ഥയിലിരുന്ന്, അദ്ദേഹം അടുത്തയാഴ്ചത്തേക്കുള്ള എല്ലാ പരിപാടികളും തീര്‍ത്തുകൊടുത്തു. ഡ്യൂട്ടി ഡോക്ടര്‍മാരുടെ എതിര്‍പ്പ് സന്തോഷിന്റെ വാശിക്കുമുന്നില്‍ തോറ്റു!

പോളണ്ടിലെ കോണ്‍സണ്‍ട്രേഷന്‍ ക്യാംപിലെ ഗ്യാസ് ചേമ്പറില്‍ വിഷവാതകം ശ്വസിച്ച്, മരണത്തെ കാത്തിരിക്കുന്നതായുള്ള തോന്നലുകളിലേക്കാണ് ആ നിത്യസഞ്ചാരിയുടെ ഉപബോധമനസ് പിന്നീട് സഞ്ചരിച്ചത്. യാത്രകളെ നിരന്തരമായി ആവാഹിക്കുന്ന ആ മനസ് അങ്ങനെ സഞ്ചരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

ജീവിതത്തിലെ ദൗത്യം കഴിഞ്ഞാല്‍ മരിക്കണം. ദീര്‍ഘായുസ് എന്നെല്ലാം കേട്ടാല്‍ തമാശയാണ്. സ്വപ്‌നങ്ങള്‍ സാക്ഷാത്കരിച്ചുകഴിഞ്ഞു, അതുകൊണ്ടുതന്നെ അവസാന ആഗ്രഹമൊന്നും ഇല്ല- സന്തോഷ് പറയുന്നു.

രോഗം ഭേദമായി, തിരികെ വീട്ടിലെത്തി. പത്തുകിലോ കുറഞ്ഞു എന്നതൊഴിച്ചാല്‍ ഇപ്പോള്‍ ആരോഗ്യം പഴയപോലെയായി. ഭാരം കുറച്ചുനിര്‍ത്താന്‍ തീരുമാനിച്ചതിനാല്‍ ഭക്ഷണനിയന്ത്രണമുണ്ട്. ചെറിയ തോതില്‍ ഫിസിയോതെറാപ്പി ചെയ്യുന്നു. ലോക്ക്ഡൗണോടെ നിന്നുപോയ യാത്രകള്‍ പുനരാരംഭിക്കണം. വാക്‌സിന്‍ എടുത്ത ശേഷം വലിയ നിയന്ത്രണങ്ങളില്ലാത്ത രാജ്യം നോക്കി പോകണം.

യാത്രയ്ക്ക് പോകുന്നതിന് മുമ്പ്, തിരിച്ചുവന്നില്ലെങ്കില്‍ സ്ഥാപനവും കുടുംബവും എങ്ങനെ മുന്നോട്ടുപോകണമെന്ന നിർദേശങ്ങളടങ്ങിയ കുറിപ്പ് എഴുതിവെക്കുന്ന ശീലമുണ്ട് സന്തോഷിന്. രണ്ടാഴ്ചയ്ക്ക് മുമ്പ് അദ്ദേഹം മരങ്ങാട്ടുപിളളിയിലെ ഓഫീസിലെത്തിയപ്പോഴും മേശപ്പുറത്ത് പേപ്പര്‍ വെയിറ്റ് വെച്ച് ഒരു കുറിപ്പ് ഇരിക്കുന്നുണ്ടായിരുന്നു...

Content Highlights: Santhosh George Kulangara, Sancharam, Santhosh George Kulangara Discharged From Hospital

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


SALMAN

1 min

സല്‍മാന്‍ റുഷ്ദിക്ക് നേരേ ന്യൂയോര്‍ക്കില്‍ ആക്രമണം; കുത്തേറ്റു, അക്രമി പിടിയില്‍

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022

Most Commented