ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് ടാന്‍സാനിയന്‍ പ്രധാനമന്ത്രി കാസിം മജലിവയെ സന്ദര്‍ശിച്ചു. ടാന്‍സാനിയന്‍ ചലച്ചിത്ര മേഖലയെ സഹായിക്കുന്നതിനൊപ്പം രാജ്യത്തെ വിനോദസഞ്ചാരമേഖലയില്‍ നിക്ഷേപം നടത്തുമെന്നും സഞ്ജയ് ദത്ത് അറിയിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sanjay Dutt (@duttsanjay)

മജലിവയെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും ടാന്‍സാനിയയില്‍ വീണ്ടുമെത്താന്‍ കഴിയുമെന്ന് കരുതുന്നതായും അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. ടാന്‍സാനിയയുടെ തന്നെ ഭാഗമായ ഭാഗിക സ്വതന്ത്രാധികാരമുള്ള സാന്‍സിബാറിന്റെ അംബാസിഡറായും സഞ്ജയ് ദത്തിനെ നിയമിച്ചിട്ടുണ്ട്.

സാന്‍സിബാറിന്റെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ താരം നിക്ഷേപം നടത്തും. സര്‍ക്കാരിന്റെ സഹായത്തോടെ സാന്‍സിബാറിന്റെ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഇങ്ങനെയൊരവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sanjay Dutt (@duttsanjay)

ഷംഷേര, കെ.ജി.എഫ്- ചാപ്റ്റര്‍ 2 എന്നീ ചിത്രങ്ങളാണ് സഞ്ജയ് ദത്തിന്റേതായി ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍.

Content Highlights: sanjay dutt, Tanzania tourism news, Tanzania tourism Board, Tanzania tourism 2021