വാക്‌സിനെടുത്തോ? എങ്കില്‍ ഈ ദ്വീപിലേക്ക് വിനോദസഞ്ചാരത്തിനായി പ്രവേശിക്കാം


ബീച്ച് ടൂറിസത്തിന് പേരുകേട്ടതാണ് സെയ്ന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസ്.

Photo: twitter.com|bankratravel

ആന്റിഗ്വ: കോവിഡ് വാക്‌സിനെടുത്ത സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി ഒരു കരീബിയന്‍ ദ്വീപ്. സെയ്ന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസ് എന്ന ദ്വീപാണ് വിനോദ സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങുന്നത്. വിദേശ സഞ്ചാരികള്‍ ധാരാളമായി സന്ദര്‍ശിക്കുന്ന സഞ്ചാര കേന്ദ്രമാണിത്. രണ്ട് ദ്വീപുകളാണെങ്കിലും സെയ്ന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസ് ഒരൊറ്റ രാജ്യമാണ്.

ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്കും ഇവിടേക്ക് പറക്കാം. പക്ഷേ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുക്കണമെന്ന് മാത്രം. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്.

രണ്ടാം ഡോസ് സ്വീകരിച്ചതിനുശേഷം ചുരുങ്ങിയത് 14 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ഈ ദ്വീപുകളിലേക്ക് യാത്ര നടത്താനാകൂ. അതോടൊപ്പം യാത്ര പുറപ്പെടുന്നതിന് ചുരുങ്ങിയത് 72 മണിക്കൂറിനുള്ളിലെങ്കിലും എടുത്തിരിക്കുന്ന കോവിഡ് സര്‍ട്ടിഫിക്കറ്റും കൈയ്യില്‍ കരുതണം.

ബീച്ച് ടൂറിസത്തിന് പേരുകേട്ടതാണ് സെയ്ന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസ്. നിലവില്‍ ഇവിടെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്. 52.5 ശതമാനം പ്രദേശവാസികള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുമുണ്ട്. അത്‌ലാന്റിക് സമുദ്രത്തിനും കരീബിയന്‍ സമുദ്രത്തിനുമിടയിലായാണ് സെയ്ന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ ടര്‍ട്ടില്‍ ബീച്ചും ഫ്രിഗേറ്റ് ബേയും ലോകപ്രശസ്തമാണ്.

Content Highlights: Saint Kitts and Nevis islands in the Caribbean will now only open to vaccinated tourists

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022

Most Commented