സംഘമായി ശബരിമലയിലേക്ക് തീര്‍ഥാടനം നടത്തുന്ന ഭക്തര്‍ക്ക് കെ.എസ്.ആര്‍.ടി.സിയുടെ ചാര്‍ട്ടേഡ് സര്‍വീസ് പ്രയോജനപ്പെടുത്താം. നിശ്ചിതത്തുക അടച്ച്, അതാത് യൂണിറ്റ് ഓഫീസര്‍മാരുടെ അനുമതി നേടിയാല്‍, ഒരു സംഘത്തിനു മാത്രമായി സര്‍വീസ് നടത്തും. 

ഒരു ബസ്സില്‍ 52 പേര്‍ക്ക് യാത്ര ചെയ്യാം. പമ്പ സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് മടക്കയാത്രയ്ക്കുള്ള വണ്ടിയും ബുക്ക് ചെയ്യാം.

വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക - 04735-303445, 203446, 9447050449