പ്രതീകാത്മക ചിത്രം | Photo: AP
പ്രണയസുഗന്ധം പരത്തുന്ന പനിനീര്‍പ്പൂക്കളുടെ പ്രദര്‍ശനത്തിനൊരുങ്ങി രാജസ്ഥാനിലെ ജയ്പുര്‍. ജയ്പൂരില്‍ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടിയാണ് 'റോസ് ഷോ'. എല്ലാ വര്‍ഷവും ഫെബ്രുവരി മാസത്താണ് ഷോ നടക്കുക.
26 മുതല്‍ സിറ്റിപാര്‍ക്കില്‍ നടത്തുന്ന 48ാമത് 'റോസ് ഷോ'യില്‍ 500 വ്യത്യസ്തതരം പനിനീര്‍ച്ചെടികളാണ് പ്രദര്‍ശിപ്പിക്കുക. രാജസ്ഥാനിലെ റോസ് സൊസൈറ്റി എല്ലാവര്‍ഷവും റോസ് ഷോ സംഘടിപ്പിക്കാറുണ്ട്.
വ്യത്യസ്തമായ പനിനീര്‍പ്പൂക്കളുമായി എത്തുന്ന എല്ലാവര്‍ക്കും പരിപാടിയില്‍ പങ്കാളികളാവാം.. ചിത്രരചനാമത്സരം, രാജസ്ഥാനി നാടോടിനൃത്തം തുടങ്ങി ഒട്ടേറെ പരിപാടികളും അരങ്ങേറും.
Content Highlights: 'Rose Show-2023' to be Organized at Jaipur's Famous City Park
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..