2200 കിലോമീറ്റർ, ഇരുപതിലേറെ റൈഡർമാർ; റോഡ് ടു റെക്കോർഡിന് സമാപനം


ടൂർസ് അസോസിയേഷൻ പ്രസിഡന്റ്‌ കൂടി ആയ 59 വയസുകാരൻ ജാക്ക്സൺ ഫെർണാണ്ടസ് ആയിരുന്നു കൂട്ടത്തിലെ ഏറ്റവും മുതിർന്നയാൾ

റോഡ് ടു റെക്കോർഡ് യാത്രാ സംഘാം​ഗങ്ങൾ

ആസാദി കാ അമൃത് മഹോത്സവ് ഭാഗമായി മോട്ടോർസൈക്കിൾ ടൂർസ് അസോസിയേഷൻ നടത്തിയ "റോഡ് ടു റെക്കോർഡ് " റൈഡ് മധ്യപ്രദേശിലെ കരൗണ്ടിയിൽ അവസാനിച്ചു. സെപ്റ്റംബർ നാലിന് കന്യാകുമാരിയിൽ നിന്നാണ് യാത്ര ആരംഭിച്ചത്.

ഭൂമിശാസ്ത്രപരമായി ഇന്ത്യയുടെ മധ്യബിന്ദുവാണ് മധ്യപ്രദേശിലെ കരൗണ്ടി. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഈ ഒരു വിഭാഗത്തിൽ ഇന്ത്യാ ബുക്ക്‌ ഓഫ് റെക്കോർഡ്സിന് വേണ്ടി ഒരു സംഘം പരിശ്രമിക്കുന്നത്. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി ഇരുപതിലേറെ റൈഡർമാർ യാത്രയിൽ പങ്കെടുത്തു.

2200 ഓളം കിലോമീറ്റർ സഞ്ചരിച്ചാണ് എം.ടി.എ റൈഡേഴ്സ് ഈ പര്യടനം പൂർത്തിയാക്കിയത്. ടൂർസ് അസോസിയേഷൻ പ്രസിഡന്റ്‌ കൂടി ആയ 59 വയസുകാരൻ ജാക്ക്സൺ ഫെർണാണ്ടസ് ആയിരുന്നു കൂട്ടത്തിലെ ഏറ്റവും മുതിർന്നയാൾ. 21 വയസുള്ള രാഹുൽ സി രാജ് ആണ് ഏറ്റവും പ്രായം കുറഞ്ഞയാൾ.

ഷൈനി രാജ്കുമാർ ആയിരുന്നു സംഘത്തിലെ ഏക വനിതാ റൈഡർ.

Content Highlights: road to record, bike travel from kanyakumari to madhyapradesh, adventure travel


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022

Most Commented