വരുമോ, ഇരിട്ടിയിൽനിന്ന് എടക്കാനം വഴി പഴശ്ശിയിലേക്കൊരു പുഴയോര പാത


പുഴയോര പാത ഏറെ വിനോദസഞ്ചാര സാധ്യതകളാണ് ഉണ്ടാക്കുന്നത്. പച്ചത്തുരുത്തായ അകംതുരുത്തും മൂലക്കരിയുമെല്ലാം അനന്തസാധ്യതകളാണ് തുറന്നുതരുന്നത്.

വള്ള്യാട്-എടക്കാനം റോഡിന്റെ ആകാശദൃശ്യം | ഫോട്ടോ: മാതൃഭൂമി

ഇരിട്ടി: ഇരിട്ടിയിൽനിന്ന്‌ എടക്കാനം വഴി പഴശ്ശി പദ്ധതിയിലേക്ക് പുഴയോര സൗന്ദര്യം ആസ്വദിച്ചൊരു യാത്ര. ആ പുഴയോര പാതയ്ക്ക് വീണ്ടും പ്രതീക്ഷയുടെ ചിറക് മുളയ്ക്കുന്നു. ഇരിട്ടിയുടെ വികസന സാധ്യതയിൽ മുന്നിൽ നില്ക്കുന്ന സ്വപ്നപദ്ധതികളുടെ കൂട്ടത്തിൽ പ്രഥമ സ്ഥാനത്തേക്ക് ഉയരുകയാണ് പുഴയോര പാത എന്ന ആശയം. നിലവിലുള്ള റോഡും പഴശ്ശി പദ്ധതി പ്രദേശത്തെ സാധ്യതകളും പ്രയോജനപ്പെടുത്തി അധിക സാമ്പത്തിക ബാധ്യതകളൊന്നും ഇല്ലാതെ നടപ്പിലാക്കാൻ പറ്റുന്ന സഞ്ചാരപാതയാണിത്.

കഴിഞ്ഞദിവസം സി.എം.സി. നടത്തിയ ഇരിട്ടിയുടെ വികസനം പുതിയ കാഴ്ചപ്പാടുകൾ എന്ന ചർച്ചയിൽ ഉയർന്നുവന്ന നിർദേശങ്ങളിൽ പ്രധാനപ്പെട്ടതും ഇതു തന്നെയായിരുന്നു. എം.എൽ.എ. സണ്ണി ജോസഫ് അടക്കം പങ്കെടുത്ത ജനപ്രതിനിധികളും മുന്നോട്ടുവെച്ച പ്രധാന പദ്ധതികളിൽ ഒന്ന് ഇതായിരുന്നു. കഴിഞ്ഞ ദിവസം ഇരിട്ടിയിൽ നടന്ന മൂന്ന് മന്ത്രിമാർ ഉൾപ്പെട്ട മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിലും പുഴയോര പാതയ്ക്കായുള്ള നിർദേശം ഉയർന്നുവന്നു.

ഇരിട്ടിയിൽനിന്ന്‌ എടക്കാനം വഴി പഴശ്ശി പദ്ധതിയിലേക്ക് ഇപ്പോഴുള്ള റോഡിന്റെ പകുതിഭാഗം പുഴയോരത്തുകൂടിയാണ്. റോഡിന്റെ പകുതിഭാഗം വൻ കയറ്റമായതിനാൽ ഈ റോഡ് വഴി കാര്യമായി ഗതാഗതവും ഇല്ല. നിലവിലുള്ള റോഡിന്റെ കയറ്റം കുറയ്ക്കുന്നതും വൻ ബാധ്യതയുണ്ടാക്കുന്നതാണ്. ഇപ്പോഴത്തെ റോഡ് എടയ്ക്കുന്ന് , മോച്ചേരി വഴി പുഴയോരത്തുകൂടി പഴശ്ശിയിലേക്ക് സമാന്തരപാത നിർമിക്കാൻ കഴിഞ്ഞാൽ പുഴയോര സൗന്ദര്യം നുകർന്നുള്ള ആറുകിലോമീറ്റർ യാത്ര ഏറെ ആകർഷകമാക്കും. കൂടാതെ തളിപ്പറമ്പ്, മട്ടന്നൂർ ഭാഗങ്ങളിലേക്ക് ഇരിട്ടി നഗരം ചുറ്റാതെ എളുപ്പത്തിൽ എത്തിപ്പെടാനും കഴിയും

പഴശ്ശി പദ്ധതിയുടെ അധീനതയിലുള്ള വെള്ളം കയറാത്ത ഭൂമി റോഡിന്റെ ആവശ്യത്തിനായി മാത്രം വിട്ടുനൽകാനുള്ള നടപടി മാത്രമെ ആവശ്യമുള്ളു. ഇതിനായി നേരത്തെ തന്നെ നിരവധി സംഘടനകൾ നിവേദനവുമായി രംഗത്തിറങ്ങിയിരുന്നു. എന്നാൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം പരാതി പരിഹാര അദാലത്തിൽ വാർഡ് അംഗം കെ. മുരളീധരൻ മന്ത്രി കെ.കെ. ശൈലജയ്ക്ക് ഇതു സംബന്ധിച്ച് വീണ്ടും നിവേദനം നൽകി. ഇത് പരിഗണിക്കാവുന്ന പദ്ധതിയാണെന്ന നിർദേശമാണ് മന്ത്രിയിൽനിന്നും ജലസേചന വിഭാഗം അധികൃതരിൽനിന്നും ഉണ്ടായത്.

വിനോദസഞ്ചാര സാധ്യതകൾ ഏറെ

പുഴയോര പാത ഏറെ വിനോദസഞ്ചാര സാധ്യതകളാണ് ഉണ്ടാക്കുന്നത്. പച്ചത്തുരുത്തായ അകംതുരുത്തും മൂലക്കരിയുമെല്ലാം അനന്തസാധ്യതകളാണ് തുറന്നുതരുന്നത്. ഇരിട്ടി നഗരത്തിൽനിന്ന്‌ ഏതാണ്ട് രണ്ട് കിലോമീറ്റർ അകലെ ഇരിട്ടി-എടക്കാനം-പഴശ്ശി പദ്ധതി റോഡിൽ വള്ളിയാടിനും ഇരിട്ടി-തളിപ്പറമ്പ് റോഡിൽ പെരുവംപറമ്പിനും ഇടയിൽ വളപട്ടണം പുഴയുടെ ഭാഗമായ ബാവലിപ്പുഴയിലാണ് അകംതുരത്ത് ദ്വീപ്. പഴശ്ശി ജലസേചനവകുപ്പിന് കീഴിൽ പദ്ധതിക്കായി അക്വയർ ചെയ്ത പതിനഞ്ച് ഏക്കറോളം വരുന്ന ഭൂമി ജൈവവൈവിധ്യങ്ങളാൽ സമ്പുഷ്ടമാണ്. സസ്യസമ്പത്തിനൊപ്പം ദേശാടനക്കിളികളടക്കമുള്ള പക്ഷിവർഗങ്ങളുടെയും വാവലുകളുടെയും മറ്റും ആവാസകേന്ദ്രം കൂടിയാണ്. അഞ്ച് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വള്ള്യാട് സഞ്ജീവിനി പാർക്കും മികച്ച സാധ്യതകളാണ്. കൂടാതെ പഴശ്ശിയിൽനിന്ന്‌ ഇരിട്ടിയിലേക്ക് ഉല്ലാസ ബോട്ട് യാത്രയ്ക്കുള്ള സൗകര്യങ്ങളും ഉപയോഗപ്പെടുത്താൻ കഴിയും.

വളരെക്കാലത്തെ ആവശ്യം

പുഴയോര പാത വളരെക്കാലം മുൻപുള്ള ആവശ്യമാണ്. മേഖലയുടെ വികസനത്തിന് മുതൽക്കൂട്ടാകുന്ന പദ്ധതിക്ക് നാളിതുവരെ വേണ്ടത്ര പ്രചാരം കിട്ടിയിട്ടില്ല. ജലസേചന വിഭാഗം മുൻകൈയെടുത്താൽ നടപ്പിലാക്കാൻ കഴിയുന്ന പദ്ധതി ഉടൻ നടപ്പിലാക്കണം.

- പി.എസ്. സുരേഷ് കുമാർ, എടക്കാനം ദേശീയ വായനശാല ആൻഡ് ഗ്രന്ഥാലയം പ്രസിഡന്റ്

വികസന സാധ്യതകൾ പ്രയോജനപ്പെടുത്തണം

ഇരിട്ടിയിൽനിന്ന്‌ എടക്കാനം വഴി പഴശ്ശിയിലേക്ക് പുഴയോര പാത നിർമിക്കുന്നതിലൂടെ ഉണ്ടാകുന്ന വികസനസാധ്യതകൾ ഏറെയാണ്. വിനോദസഞ്ചാര രംഗത്ത് കൂടുതൽ പേരെ ആകർഷിക്കുന്നതിനും ഇതിലൂടെ ഉണ്ടാകുന്ന നേട്ടങ്ങൾ പ്രയോജനപ്പെടുത്താനും കഴിയും. പദ്ധതി പ്രദേശത്തിന്റെ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ നാടിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കാൻ കഴിയും.

- കെ. മുരളീധൻ, എടക്കാനം വാർഡ് അംഗം

Content Highlights: River Way, Iritty to Pazhassi River Travel, River Tourism, Kerala Tourism, Travel News

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented