അമര്‍നാഥ്: ഇന്ത്യയിലെ ഏറ്റവും വലിയ പുണ്യതീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ അമര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള യാത്ര സര്‍ക്കാര്‍ റദ്ദാക്കി. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനയുണ്ടായതോടെയാണ് അമര്‍നാഥ് യാത്ര റദ്ദാക്കിയത്.

ശ്രീ അമര്‍നാഥ് ക്ഷേത്ര ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. ഇത് നേരത്തേ യാത്ര ബുക്ക് ചെയ്ത തീര്‍ഥാടകര്‍ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. 

ഏപ്രില്‍ 15 മുതല്‍ ബാള്‍ടല്‍, പഹല്‍ഗാം എന്നീ പാതകളിലൂടെ യാത്ര ചെയ്യാനുള്ള ബുക്കിങ് ആരംഭിച്ചിരുന്നു. 56 ദിവസത്തെ യാത്രയ്ക്ക് ശേഷം ജൂണ്‍ 28 നാണ് തീര്‍ഥാടകര്‍ അമര്‍നാഥിലെത്തുക.

2019-ലും 2020-ലും അമര്‍നാഥ് യാത്ര റദ്ദാക്കിയിരുന്നു. 2020-ല്‍ കോവിഡ് മൂലവും 2019-ല്‍ ജമ്മു കശ്മീരിലുണ്ടായ പ്രശ്‌നങ്ങള്‍ മൂലവുമാണ് യാത്രകള്‍ റദ്ദാക്കിയത്.

Content Highlights: Registration for Amarnath yatra suspended says Officials