പ്രതീകാത്മക ചിത്രം
കേരളം സന്ദര്‍ശിച്ച ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. മുന്‍വര്‍ഷത്തെ വെച്ച് നോക്കുമ്പോള്‍ ഈ വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ 196 ശതനമാനം വര്‍ധവാണ് രേഖപ്പടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ടൂറിസം മേഖലയിലുണ്ടായ ഗുരുതര പ്രതിസന്ധിയില്‍ നിന്ന് തിരിച്ചുവരവിന്റെ പാതയിലാണ് കേരള ടൂറിസമെന്നതാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഈ വര്‍ഷം സെപ്തംബര്‍ വരെയുള്ള 9 മാസങ്ങളില്‍ മാത്രം കേരളത്തിലെത്തിയ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 1.33 കോടിയാണ്. കോവിഡ് പ്രതിസന്ധിക്ക് മുന്‍പുണ്ടായിരുന്ന സമയത്തേതിനേക്കാള്‍ 1.49 ശതമാനം വര്‍ധനവാണ് ഇത്. സംസ്ഥാന ടൂറിസം വകുപ്പാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 600 ശതമാനത്തോളമാണ് വര്‍ധനവ്. ക്രൂയിസ് സീസണുള്പ്പടെ തുടക്കമായതോടെ കൂടുതല്‍ വിദേശ സഞ്ചാരികള്‍ കേരളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊത്തത്തില്‍ കേരളത്തിലെ ടൂറിസം മേഖലയുടെ വളര്‍ച്ച 120 ശതമാനമാണ്. ഹോട്ടലുകളില്‍നിന്നും റിസോര്‍ട്ടുകളില്‍നിന്നുമുള്ള 'റിയല്‍ ടൈം ഡേറ്റ' ഉപയോഗപ്പെടുത്തിയാണു വിനോദ സഞ്ചാരികളുടെ കണക്കെടുത്തത്
ആഭ്യന്തര ടൂറിസത്തില്‍ എറണാകുളം ജില്ലയാണ് മുന്പില്. 28,93,961 സഞ്ചാരികളാണ് 2022 ലെ മൂന്ന് പാദങ്ങളില്‍ ജില്ലയിലെത്തിയത്. 21,46,969 സഞ്ചാരികളുമായി തിരുവനന്തപുരമാണ് രണ്ടാമത്. തൃശൂര്‍ (15,07,511), വയനാട് (10,93,175) ജില്ലകളാണ് മൂന്നും നാലും സ്ഥാനത്ത്. ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധവുണ്ടായത്.
Content Highlights: Record spike in domestic tourist arrivals to Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..