മുഗൾ ഗാർഡൻ | Photo: ANI
'മുഗള്‍ ഗാര്‍ഡന്‍' എന്ന പേരില്‍ പ്രശസ്തമായ രാഷ്ട്രപതിഭവനിലെ പൂന്തോട്ടങ്ങള്‍ 'അമൃത് ഉദ്യാന്‍' എന്ന് പുനര്‍നാമകരണം ചെയ്തിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് പേരിടല്‍. രാഷ്ട്രപതിഭവന്‍ വളപ്പിലെ പൂന്തോട്ടങ്ങള്‍ക്ക് പൊതുവായാണ് 'അമൃത് ഉദ്യാന്‍' എന്ന പേര് നല്‍കിയിരിക്കുന്നത്.
ഉദ്യാന്‍ ഉത്സവത്തിന്റെ ഭാഗമായി വര്‍ഷത്തിലൊരിക്കല്‍ വസന്തകാലത്താണ് രാഷ്ട്രപതിഭവനിലെ പൂന്തോട്ടങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്. ഇത്തവണ ഈമാസം 31 മുതല്‍ മാര്‍ച്ച് 26 വരെയാണ് പൊതുജനങ്ങള്‍ക്ക് അനുമതി. പ്രത്യേക വിഭാഗങ്ങള്‍ക്ക് മാര്‍ച്ച് 31 വരെയും പൂന്തോട്ടം തുറന്നുകൊടുക്കും. സന്ദര്‍ശിക്കാന്‍ ഓണ്‍ലൈനായി മുന്‍കൂട്ടി ബുക്ക് ചെയ്യാം. പ്രത്യേകമായി നട്ടുവളര്‍ത്തിയ 12 വ്യത്യസ്ത ഇനങ്ങളിലുള്ള ട്യൂലിപ് പുഷ്പങ്ങളാണ് ഇത്തവണത്തെ ആകര്‍ഷണം. ഉദ്യാനത്തിലെ പൂക്കളുടെയും ചെടികളുടെയും മരങ്ങളുടെയും വിവരങ്ങള്‍ സന്ദര്‍ശകര്‍ക്ക് എളുപ്പത്തില്‍ ലഭിക്കാന്‍ ക്യു.ആര്‍. കോഡുകളുമുണ്ട്.
ജമ്മു കശ്മീരിലെ മുഗള്‍ ഗാര്‍ഡനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ഗാര്‍ഡന്റെയും പിറവി. ഇംഗ്ലീഷുകാരനായ വിഖ്യാത വാസ്തുശില്പി എഡ്വിന്‍ ലുട്യന്‍സ് ആണ് ഉദ്യാനങ്ങളോടെ രാഷ്ട്രപതിഭവന്‍ രൂപകല്പനചെയ്തത്. രാഷ്ട്രപതി ഭവന്റെ ആത്മാവാണ് ഈ പൂന്തോട്ടം. മുന്നൂറ്റിയമ്പത് ഏക്കറുള്ള രാഷ്ട്രപതി ഭവനില്‍ പതിനഞ്ചേക്കര്‍ വിശാലതയിലാണ് അപൂര്‍വ പുഷ്പങ്ങളുടെ ഈ ഉദ്യാനം. ട്യൂലിപ് പൂക്കളാണ് ഏറ്റവും ആകര്‍ഷണം. ചുവപ്പ്, വെള്ള, ചുവപ്പ് കലര്‍ന്ന മഞ്ഞ, പിങ്ക, പര്‍പ്പിള്‍ നിറത്തിലുള്ള ട്യൂലിപ് പുഷ്പങ്ങളാണ് ഉദ്യാനത്തിലെ ഏറ്റവും വലിയ ആകര്‍ഷണീയത.

അമൃത് ഉദ്യാന്‍ പൊതുജനങ്ങള്‍ക്കായി തുറക്കുന്നതോടെ ഏറെപ്പേര്‍ സന്ദര്‍ശനത്തിനായി എത്തും. ഓരോ ചെടികളുടെയും വിശദാംശങ്ങളറിയാന്‍ ക്യു.ആര്‍ കോഡ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: Rashtrapati Bhavan's Mughal Gardens renamed Amrit Udyan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..