നിബിഡ വനങ്ങളും, മലനിരകളും, പുല്‍തകിടികളും ചേര്‍ന്ന് ഭൂമിയൊരുക്കുന്ന റാണിപുരത്തെ കാഴ്ച വിവരണാതീതമാണ്.  കര്‍ണാടകയുടെ അതിര്‍ത്തി പങ്കിട്ട് പനത്തടി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന റാണിപുരം പ്രക്യതി കനിഞ്ഞനുഗ്രഹിച്ച പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. ചുരുങ്ങിയ കാലം കൊണ്ട് റാണിപുരത്ത് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍തോതിലുള്ള വര്‍ധനയാണുണ്ടായത്. 

എന്നാല്‍ രണ്ടരമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന യാത്രയില്‍  വിശ്രമിക്കുന്നതിനുള്ള സൗകര്യങ്ങളില്ലാത്തത് വലിയ തോതിലുള്ള പ്രശ്‌നങ്ങളാണ് ഇവിടെ സ്യഷ്ടിക്കുന്നത്. വനംവകുപ്പിന് കീഴില്‍ റാണിപുരം വനസംരക്ഷണ സമിതിക്കാണ് പരിപാലന ചുമതല. 

പുല്‍മേട്ടില്‍ നിരീക്ഷണ ടവറും, ഇരിപ്പിടങ്ങളുമടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍  കാഴ്ചകള്‍ കാണാനെത്തുന്നവര്‍ക്ക് അത് ഏറെ ഉപകാരപ്പെടും. അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ റാണിപുരത്ത് നടപ്പാക്കേണ്ട അടിസ്ഥാന സൗകര്യ വികസന പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ട് വനം വകുപ്പിന് മുന്നിലുണ്ട്. ഈ റിപ്പോര്‍ട്ടിന്മേല്‍ അടിയന്തിര നടപടിയുണ്ടായാല്‍ റാണിപുരത്തെ വികസനത്തിന് അതൊരു മുതല്‍കൂട്ടാകും.

Content Highlights: ranipuram is blessed with forest and mountains