രാമേശ്വരം റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ രൂപരേഖ
വിമാനത്താവളത്തിന് സമാനമായ സൗകര്യങ്ങളോടെ രാമേശ്വരം റെയില്‍വേ സ്റ്റേഷന് നവീകരിക്കുന്നു. 90 കോടി രൂപ ചെലവില്‍ നടക്കുന്ന പ്രവൃത്തികള്‍ 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. നിലവിലുള്ള റെയില്‍വേ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് പുതിയ ടെര്‍മിനല്‍ പണിയും.
ദക്ഷിണ റെയില്‍വേ നവീകരിക്കുന്ന ഒന്‍പത് സ്റ്റേഷനുകളിലൊന്നാണ് രാമേശ്വരം. നവീകരണത്തിനായി വിവിധ നിര്‍മാണക്കമ്പനികള്‍ക്ക് കരാര്‍ നല്‍കിക്കഴിഞ്ഞു. നിലവിലുള്ള സ്റ്റേഷന് പൂര്‍ണമായും പുതുക്കിപ്പണിയും.
മധുര-രാമേശ്വരം പാതയില്‍ തീവണ്ടികള്‍ യാത്ര അവസാനിപ്പിക്കുന്ന സ്റ്റേഷനാണ് രാമേശ്വരം. ദിവസവും ശരാശരി 9,000 യാത്രക്കാരുള്ള സ്റ്റേഷനാണിത്.
Content Highlights: Rameshwaram Railway station to sport airport like infrastructure
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..