ന്ത്യയുടെ വിനോദ സഞ്ചാര മേഖലയില്‍ സാമൂഹ്യ വിനോദ സഞ്ചാര സാധ്യതകളിലേക്ക് പുതിയ വാതായാനമായി വിലയിരുത്തപ്പെടുകയാണ് കബീര്‍ സംഗീതയാത്ര. അയ്യായിരത്തോളം കിലോമീറ്റര്‍ ഗ്രാമ-നഗരങ്ങളിലൂടെ സംസ്‌കാരങ്ങളേയും പൈതൃകത്തേയും അടുത്തറിഞ്ഞായിരുന്നു കബീര്‍ സംഗീത യാത്ര.

Kabir Music 1

യാത്രയിലുടനീളം ഗ്രാമീണ സംഗീത കലാകാരന്മാര്‍, സഞ്ചാരികള്‍, വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, വൃദ്ധജനങ്ങള്‍, സമൂഹ്യ സംസ്‌കാരിക പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരാണ് പങ്കെടുത്തത്.
ഒരു ലക്ഷ്യവും യാത്രക്കുണ്ടായിരുന്നു. കലഹമല്ല, സ്‌നേഹം എന്ന അനശ്വരനായ കബീറിന്റെ സന്ദേശം.

പലപ്പോഴും  ജാതി-മത കലഹങ്ങള്‍ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും സമാധന ജീവിതം  തകര്‍ത്തിരുന്നു. കലഹ കനലുകള്‍ ഗ്രാമീണ ജീവിതത്തെ കെടുത്തിയിരുന്ന സാഹചരത്തില്‍, യാത്രയിലൂടെ നന്മയുടെ സന്ദേശം പകര്‍ന്ന്, സമാധാനം  തിരിച്ചുകൊണ്ട് വരാന്‍ 100 ഓളം വരുന്ന സംഗീതജ്ഞരും മുന്നൂറോളം യാത്രികരും  6 ദിവസത്തെ യാത്രയിലൂടെ ശ്രമിച്ചത്. ഇന്ത്യയില്‍ ഇങ്ങിനെ ലക്ഷ്യം വെച്ച് മറ്റൊരു സംഗീത യാത്രയും തന്റെ 25 വര്‍ഷത്തെ പത്ര പ്രവര്‍ത്തന ചരിത്രത്തില്‍ കണ്ടിട്ടില്ലെന്ന് യാത്രയില്‍ അനുഗമിച്ച രാജു കോത്താര്‍ പറഞ്ഞു.

Kabir Music 2

2012 ല്‍ തുടങ്ങിയ രാജസ്ഥാന്‍ കബീര്‍ സംഗീത യാത്ര ഈ കലഹങ്ങള്‍ നിറഞ്ഞ കാലത്ത് അനിവാര്യമാണെന്ന്  ജോധ്പൂര്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അമന്‍ദീപ് സിംഗ് കപൂര്‍ പറഞ്ഞു. നന്മയുടെ സംഗീതത്തോടെ യും മത - ജാതി സ്പര്‍ദ്ധകള്‍ക്കെതിരെ അവബോധം ഉണര്‍ത്താന്‍ കൂടിയാണ് രാജസ്ഥാന്‍ പോലീസ് ഈ യാത്രയില്‍ ആതിഥേയരാകുന്നത്. ലാത്തിയും തോക്കും അല്ലാതെയും  ഉള്ള പ്രതിരോധങ്ങള്‍ അനിവാര്യമാണെന്നു് അമന്‍ദീപ് സിംഗ് പറഞ്ഞു.

Kabir Music 3

ഉയര്‍ന്ന ലക്ഷ്യങ്ങള്‍ക്കായി ഉള്ള രാജസ്ഥാന്‍ കബീര്‍ സംഗീത യാത്ര സമൂഹം ഏറ്റെടുത്ത് കഴിഞ്ഞുവെന്ന് യാത്രയുടെ ഡയറക്ടറും ലോകായന്‍ സന്നദ്ധ സംഘടന പ്രവര്‍ത്തകനുമായ ഗോപാല്‍ സിംഗ് വ്യക്തമാക്കി. സംഗീതജ്ഞരും യാത്രികരും ഗ്രാമീണരും എല്ലാ മത- ജാതി സ്പര്‍ധകളും തൂത്തെറിഞ്ഞ ഈ യാത്ര ലോകത്ത് തന്നെ അപൂര്‍വ്വമായിരിക്കും എന്ന് ഗോപാല്‍ സിംഗ് പറഞ്ഞു. ഉത്തരവാദിത്ത - സാമൂഹ്യ വിനോദ സഞ്ചാര മേഖലയില്‍ സര്‍ഗാത്മകമായ ഒരു പാതയാണ് ഈ യാത്രയിലൂടെ സാധ്യമാക്കിയതെന്ന് യാത്രികനായിരുന്ന ബാവുള്‍ സംഗീതജ്ഞന്‍ മധുസുധന്‍ ബാവുള്‍ പറഞ്ഞു. ബിക്കാനറില്‍ നിന്നു തുടങ്ങിയാ യാത്ര ഞായറാഴ്ച ജോധ്പുരില്‍ അവസാനിച്ചു.