ജയ്പുർ : രാജസ്ഥാനിലെ ചമ്പൽ നദിയിൽ വിനോദസഞ്ചാരികൾക്കായി ക്രൂയിസ് കപ്പലുകൾ പ്രവർത്തിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് സംസ്ഥാന ടൂറിസം മന്ത്രി വിശ്വേന്ദ്ര സിംഗ്. സംസ്ഥാനത്ത് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

ചമ്പൽ നദിയിൽ ക്രൂയിസ് കപ്പലുകൾ പ്രവർത്തിപ്പിക്കുന്നത് ടൂറിസം പ്രോത്സാഹനത്തിന് പുതിയ സാധ്യതകൾ തുറക്കുമെന്ന് സിംഗ് പറഞ്ഞു. സംസ്ഥാനത്തെ മറ്റ് വലിയ തടാകങ്ങളിലും കുളങ്ങളിലും ഹൗസ് ബോട്ടുകൾ ഏർപ്പെടുത്തും.

പുതിയ സംരംഭം സംസ്ഥാനത്തെ ടൂറിസത്തിന്റെ പുതിയ മേഖലകൾ വികസിപ്പിക്കുകയും യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. പ്രസ്താവനയിലാണ് വിശ്വേന്ദ്ര സിംഗ് ഇക്കാര്യങ്ങൾ പറഞ്ഞത്.

Content Highlights: cruise ship service, rajasthan tourism, chambal river