രാജസ്ഥാനില്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു; സഞ്ചാരികള്‍ക്ക് വിലക്ക്


അമ്പലങ്ങളും പള്ളികളുമെല്ലാം അടച്ചിടും. ദിവസേനയുള്ള ചടങ്ങുകള്‍ മാത്രമേ നടക്കുകയുളളൂ. ഫോറസ്റ്റ് വിഭാഗത്തിനു കീഴിലുള്ള സഞ്ചാരകേന്ദ്രങ്ങള്‍ നേരത്തേതന്നെ അടച്ചിരുന്നു

സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായ രാജസ്ഥാനില്‍ കൊറോണയെ ചെറുക്കുന്നതിന്റെ ഭാഗമായി എല്ലാ വിനോദ സഞ്ചാരകേന്ദ്രങ്ങളും അടച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഇവ തുറക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ രാജസ്ഥാനില്‍ തങ്ങുന്ന എല്ലാ വിദേശികളും സഞ്ചാരികളും നാട്ടിലേക്ക് മടങ്ങണം. ഫെബ്രുവരി മുതല്‍ രാജസ്ഥാന്‍ ടൂറിസത്തിന് വലിയ തിരിച്ചടികളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ സഞ്ചാര കേന്ദ്രങ്ങളും പൂട്ടുന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല തകിടം മറിയും.

രാജസ്ഥാനിലെ ജയ്പൂരിലെ ആംബര്‍ ഫോര്‍ട്ടിലും ഹവാ മഹലിലും ദിവസേന 8000 മുതല്‍ 10000 വരെ സഞ്ചാരികളാണ് എത്താറുള്ളത്.

അമ്പലങ്ങളും പള്ളികളുമെല്ലാം അടച്ചിടും. ദിവസേനയുള്ള ചടങ്ങുകള്‍ മാത്രമേ നടക്കുകയുളളൂ. ഫോറസ്റ്റ് വിഭാഗത്തിനു കീഴിലുള്ള സഞ്ചാരകേന്ദ്രങ്ങള്‍ നേരത്തേതന്നെ അടച്ചിരുന്നു. ഗവണ്‍മെന്റ് വഴി ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും റീഫണ്ട് ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Content Highlights: Rajasthan closes monuments, shrines, forts, wildlife sanctuaries and other sites

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented