-
വര്‍ഷംതോറും പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പുണ്യ തീര്‍ഥാടന യാത്രയാണ് ചാര്‍ധാം. ഗംഗോത്രി, യമുനോത്രി, കേദര്‍നാഥ്, ബദ്രിനാഥ് തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ചാര്‍ധാം യാത്ര വളരെ ദുഷ്‌കരമാണ്.
എന്നാല്‍ ഇനിമുതല്‍ ചാര്‍ധാം യാത്ര എളുപ്പമാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു. ചാര്‍ധാമിലെ എല്ലാ ക്ഷേത്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് പീയുഷ് ഗോയല്‍ വ്യക്തമാക്കി.
ഇതിനായി 327 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍വേ പാത നിര്‍മിക്കും. ദെഹ്‌റാദൂണ്‍, കരണ്‍പ്രയാഗ് വഴിയാണ് പാത നിര്‍മിക്കുക. ദെഹ്‌റാദൂണ്‍, ടെഹ്രി, പൗരി, ചമോലി, ഗര്‍ഹ്വാള്‍, രുദ്രപ്രയാഗ്, ഉത്തരകാശി എന്നിവിടങ്ങളിലൂടെ ട്രെയിന്‍ സഞ്ചരിക്കും.
യമുനോത്രി സമുദ്ര നിരപ്പില്‍ നിന്നും 3,235 മീറ്റർ ഉയരത്തിലും ഗംഗോത്രി 3,415 മീറ്റർ ഉയരത്തിലും കേദര്‍നാഥ് 3583 അടി ഉയരത്തിലും ബദ്രിനാഥ് 3133 മീറ്റർ ഉയരത്തിലുമാണ് സ്ഥിതി ചെയ്യുന്നത്. ഇവയെ ബന്ധിപ്പിച്ചുള്ള ട്രെയിന്‍ ഗതാഗതം ദുഷ്‌കരമാണെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം.
Content Highlights: Railways is working on 327 km network to connect the Char Dham in Uttarakhand
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..