പ്രമുഖ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വെയ്‌സ് യാത്രക്കാര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ലോകത്തിലെ നിരവധി ലക്ഷ്യ സ്ഥാനങ്ങളിലെ ആകര്‍ഷകമായ വിനോദ കേന്ദ്രങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സിലൂടെ യാത്ര ചെയ്യാം. കുടുംബമായോ, സുഹൃത്തുക്കളുമൊത്തോ സാഹസിക വിനോദ യാത്രകള്‍ പുറപ്പെടുന്നവര്‍ക്കു ഖത്തര്‍ എയര്‍വേസിന്റെ ഈ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്താം. സെപ്റ്റംബര്‍ 10മുതല്‍ 18വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ആനുകൂല്യങ്ങള്‍ ലഭ്യമാകുക.

Qatar Airways 1മികച്ച നിരക്കിളവുകളള്‍ക്കൊപ്പം ഹോട്ടല്‍ ബുക്കിങ്ങുകള്‍,  കാര്‍ റെന്റല്‍സ്, എഐ മഹാ മീറ്റ് ആന്‍ഡ്  ഗ്രീറ്റ് സര്‍വീസ് എന്നിവയും ഖത്തര്‍ എയര്‍വെയ്‌സ്.കോം എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ലഭ്യമാകും. ഖത്തര്‍ എയര്‍വെയ്‌സ്.കോം വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന  പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് ട്രിപ്പിള്‍ ക്യുമെയിലുകള്‍  നേടുന്നതിനോടൊപ്പം ക്യു മൈല്‍സ്.കോമില്‍ ആനുകൂല്യങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്കായി  qatarairways.com/takeyouplaces സന്ദര്‍ശിക്കുക.

നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കളെ അവരുടെ അടുത്ത സാഹസിക വിനോദയാത്ര ഖത്തര്‍ എയര്‍വെയ്‌സിനൊപ്പം ആസൂത്രണം ചെയ്യാന്‍ ക്ഷണിക്കുന്നുവെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ചീഫ്  കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഇഹാബ് അമിന്‍ പറഞ്ഞു. നിലവില്‍ ആറു ഭൂഖണ്ഡങ്ങളിലായി 200ലധികം വിമാനങ്ങളാണ് ഖത്തര്‍ എയര്‍വെയ്‌സില്‍ സര്‍വീസ് നടത്തുന്നത്. 2018-19 കാലയളവില്‍ മാത്രം 16 പുതിയ സര്‍വീസുകളാണ് ഖത്തര്‍ എയര്‍വെയ്‌സ് പ്രഖ്യാപിച്ചിട്ടുള്ളത്. 2018 വേള്‍ഡ്  എയര്‍ലൈന്‍  അവാര്‍ഡ്, സ്‌കൈട്രാക്‌സ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ഖത്തര്‍ എയര്‍വെയ്‌സ് സ്വന്തമാക്കിയിട്ടുണ്ട്.