രാഷ്ട്രപത്രി ദ്രൗപതി മുർമു, സെക്കന്ദരാബാദിലെ രാഷ്ട്രപതിനിലയം
ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഇടക്കാല വിശ്രമകേന്ദ്രമായ സെക്കന്ദരാബാദിലെ രാഷ്ട്രപതിനിലയം സന്ദര്‍ശിക്കാനുള്ള അപൂര്‍വ അവസരം വന്നിരിക്കുകയാണ്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരം രാഷ്ട്രപതിനിലയം ആദ്യമായി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. നേരത്തെ ഇവിടുത്തെ പൂന്തോട്ടം മാത്രമേ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ പറ്റുമായിരുന്നുള്ളു.
രാഷ്ട്രപതിയുടെ ഇടക്കാലവിശ്രമകേന്ദ്രങ്ങളിലൊന്നാണിത്. ഇതുവരെ, ചില പ്രത്യേക അവസരങ്ങളില്‍ രാഷ്ട്രപതിനിലയത്തിലെ പൂന്തോട്ടം സന്ദര്‍ശിക്കാന്‍ മാത്രമാണ് പൊതുജനങ്ങള്‍ക്ക് അനുമതിയുണ്ടായിരുന്നത്. ഇപ്പോള്‍ ഭക്ഷണശാല ഉള്‍പ്പെടെ കെട്ടിടത്തിനകത്ത് എല്ലാ ഭാഗങ്ങളിലും പ്രവേശനമുണ്ട്. രാഷ്ട്രപതിഭവന്റെയും രാഷ്ട്രപതി നിലയത്തിന്റെയും ചരിത്രം വ്യക്തമാക്കുന്ന ചിത്രങ്ങളും വിവരണങ്ങളും ഉള്‍പ്പെട്ട നോളജ് ഗാലറിയും സന്ദര്‍ശിക്കാം.
ഹൈദരാബാദ് നൈസാം നസീറുദ്ദൗല 1860 ല്‍ പണികഴിപ്പിച്ച ബംഗ്ലാവാണിത്. 90 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഒറ്റനിലക്കെട്ടിടത്തില്‍ 11 കിടപ്പുമുറികളും വിശാലമായ ഡൈനിങ് ഹാളുകളും സിനിമ മുറികളുമെല്ലാമുണ്ട്. പ്രസിഡന്‍ഷ്യല്‍ വിങ്, ഊണു മുറി, അടുക്കളയുമായി ബന്ധിപ്പിക്കുന്ന തുരങ്കം ഇവയെല്ലാം ജനങ്ങള്‍ക്കു കാണാം. നേരിട്ടെത്തി ബുക്ക് ചെയ്യുന്നതു കൂടാതെ visit.rasthrapatibhavan.gov.in എന്ന വെബ്‌സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. 50 രൂപയാണ് ടിക്കറ്റ് നിരക്ക്. വിദേശികള്‍ക്ക് 250 രൂപ.

ഓണ്‍ലൈനായി രാഷ്ട്രപത്രി ദ്രൗപതി മുര്‍മുവാണ് ബുധനാഴ്ച നിലയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനും ഷിംലയിലും സെക്കന്തരാബാദിലുമുള്ള ഔദ്യോഗിക വസതികളും എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശപ്പെട്ടതാണെന്ന് വെര്‍ച്വല്‍ ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രപതി പറഞ്ഞു. തെലങ്കാന ഗവര്‍ണര്‍ തമിളിസൈ സൗന്ദരരാജന്‍, കേന്ദ്രമന്ത്രി ജി. കൃഷ്ണ റെഡ്ഡി, തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് അഹമൂദ് അലി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
ഷിംലയിലുള്ള 'റിട്രീറ്റ് ബില്‍ഡിങ്', സെക്കന്തരാബാദിലെ 'രാഷ്ട്രപതി നിലയം' എന്നിവയാണ് രാഷ്ട്രപതി ഭവന്‍ കൂടാതെ രാഷ്ട്രപതിക്കുള്ള ഔദ്യോഗിക വസതികള്‍. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും അതത് കാലത്തെ രാഷ്ട്രപതിമാര്‍ ഇവിടെങ്ങളില്‍ താമസിക്കാനെത്താറുണ്ട്.
Content Highlights: President of India’s retreat in Secunderabad opens for public
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..