
വിന്റർ കാർണിവലിനോടനുബന്ധിച്ച് മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ പുഷ്പങ്ങൾ തയ്യാറാക്കുന്നു
മൂന്നാര്‍: വിന്റര്‍ കാര്‍ണിവലിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തി. പത്ത് മുതല്‍ 26 വരെ ദേവികുളം റോഡിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിന്റര്‍ കാര്‍ണിവല്‍ നടക്കുന്നത്.
ജെറിപ്രാ, ജെറാനിയം, ഡയാന്തസ്, മേരി ഗോള്‍ഡ്, ആന്റിറിനം, സാന്‍വിയ, മെല്സ്റ്റോമ, പോയന്റ് സിറ്റിയ, മിനിയേച്ചര്‍ ഡാലിയ, വിവിധ വര്‍ണങ്ങളിലുള്ള റോസുകള്‍ തുടങ്ങി നൂറിലധികം തരത്തിലുള്ള പൂക്കള്‍ ഉപയോഗിച്ചുള്ള പുഷ്പമേള, പ്രശസ്ത കലാകാരന്മാരുടെ നേതൃത്വത്തിലുള്ള മെഗാഷോകള്‍, ഗാനമേളകള്‍, നാടന്‍പാട്ട്, നാടന്‍ കലാരൂപങ്ങള്‍, വില്‍പ്പന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ടുകള്‍, സെല്‍ഫി പോയിന്റുകള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിനോദോപാദികള്‍ എന്നിവയാണ് കാര്‍ണിവലിനോടനുബന്ധിച്ച് തയ്യാറാക്കിയിരിക്കുന്നത്.
നൂറോളം ജോലിക്കാരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 30-ഉം കുട്ടികള്‍ക്ക് 20 രൂപയുമാണ് പ്രവേശന നിരക്ക്.
Content Highlights: preparation for munnar winter carnival, Idukki tourism, Munnar Tourism, Mathrubhumi Yathra
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..