പിതാവ് യു.വി.എസ് രാജുവിന്റെ സ്മരണാര്‍ത്ഥം 1650 ഏക്കര്‍ വനഭൂമി ദത്തെടുത്ത് നടന്‍ പ്രഭാസ്.
ഹൈദരാബാദിന് സമീപമുള്ള ഖാസിപള്ളി റിസര്‍വ് വനത്തിന്റെ ഒരുഭാഗമാണ് താരം ദത്തെടുത്തത്.
വനഭൂമിയുടെ വികസനത്തിനായി താരം രണ്ട് കോടി രൂപയും വനംവകുപ്പ് അധികൃതര്‍ക്ക് നല്‍കി.
സംരക്ഷണപ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടക്കുന്നു എന്നതിനെ ആശ്രയിച്ച് കൂടുതല്‍ തുക സംഭാവന ചെയ്യുമെന്ന് ബാഹുബലി താരം പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. വനഭൂമി ദത്തെടുത്ത കാര്യം തന്റെ ട്വിറ്ററിലൂടെ പ്രഭാസ് അറിയിച്ചു.
I've taken the initiative to adopt and develop 1650 acres of Kazipalli Reserve Forest. Having always been a nature lover, I believe this would create an additional lung space for the city. 🌱 #Prabhas #GreenIndiaChallenge pic.twitter.com/Lo2sqFYh8l
— Prabhas (@PrabhasRaju) September 7, 2020
പ്രഭാസും തെലങ്കാന വനംമന്ത്രി അലോല ഇന്ദ്ര കരണ്‍ റെഡ്ഡിയും രാജ്യസഭാ എംപി ജോഗിനപ്പള്ളി സന്തോഷ് കുമാറും ചേര്‍ന്നാണ് ഇതിന് അടിത്തറയിട്ടത്. ദത്തെടുക്കല്‍ ചടങ്ങിനോടനുബന്ധിച്ച് മൂവരും ചേര്‍ന്ന് കുറച്ച് തൈകള്‍ നട്ടുപിടിപ്പിക്കുകയും താല്‍ക്കാലിക കാവല്‍ ഗോപുരത്തില്‍ നിന്ന് വനം നിരീക്ഷിക്കുകയും ചെയ്തു. കുമാര്‍ തുടക്കംകുറിച്ച ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്റെ ഭാഗമാണ് പ്രഭാസിന്റെ ഈ സംരംഭം.
ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്താണ് കാസിപള്ളി റിസര്‍വ് ഫോറസ്റ്റ്. നിരവധി ഔഷധ സസ്യങ്ങളാണ് ഇവിടെയുള്ളത്. വനവകുപ്പ് ഇപ്പോള്‍ വനത്തിന്റെ ഒരു ചെറിയ ഭാഗം നഗര പാര്‍ക്കാക്കി മാറ്റുമെന്ന് വാര്‍ത്താ ഏജന്‍സി ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദത്തെടുത്ത ഭാഗത്തിന് തന്റെ പിതാവും അന്തരിച്ച ചലച്ചിത്ര നിര്‍മ്മാതാവുമായ ഉപ്പലപതി സൂര്യ നാരായണ രാജുവിന്റെ പേരാണ് പ്രഭാസ് നല്‍കുക. ബാക്കിയുള്ളവ ഒരു സംരക്ഷണ മേഖലയായിരിക്കും.
This forest will turn into an Urban Eco Park, that will be named after his father Shri UVS Raju garu.
— Santosh Kumar J (@MPsantoshtrs) September 7, 2020
Much appreciations to him for his #Bahubali gesture towards sustainable environment.
Formalities done to this effect along with Hon’ble @IKReddyAllola garu & #Shobha PCCF garu. pic.twitter.com/LtqPQk3fMa
1,650 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന പ്രദേശം മുഴുവന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വേലികെട്ടി ഇക്കോ പാര്‍ക്ക് നിര്‍മിക്കും. ആദ്യ ഘട്ടത്തില്‍ പാര്‍ക്കിന് ഒരു ഗേറ്റ്, കാണാനുള്ള മതില്‍, വാക്കിംഗ് ട്രാക്ക്, വ്യൂപോയിന്റ്, ഗസീബോ, ഔഷധ സസ്യ കേന്ദ്രം എന്നിവ ഉണ്ടാകും.
Content Highlights: Prabhas, Khazipally Reserve Forest, Hyderabad Tourism, Travel News