കോഴിക്കോട് കടപ്പുറത്തെ പോർട്ട് ബംഗ്ലാവ്
തുറമുഖവകുപ്പിന് കീഴിലുള്ള പോര്‍ട്ട്ബംഗ്ലാവ് നക്ഷത്ര ഹോട്ടലാക്കി മാറ്റാന്‍ കേരള മാരിടൈംബോര്‍ഡ് തീരുമാനം. സംസ്ഥാനത്തെ തുറമുഖഭൂമിയുടെ സ്ഥാവരജംഗമസ്വത്തുക്കള്‍ക്ക് നിയമസഭയുടെ അധീനാവകാശം ലഭിച്ച കേരള മാരിടൈംബോര്‍ഡ് ബീച്ചിലെ ഭൂമികള്‍ അനധികൃതമായി കൈവശപ്പെടുത്തിയവരെ നിയമപ്രകാരം രണ്ടാഴ്ചയ്ക്കകം ഒഴിപ്പിച്ചെടുക്കാനും മാരിടൈംബോര്‍ഡ് തീരുമാനിച്ചതായി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള അറിയിച്ചു.
ബ്രിട്ടീഷ് ഭരണകാലംതൊട്ടേ കോഴിക്കോട് പ്രധാനമായും മൂന്ന് ബംഗ്ലാവുകളായിരുന്നു പേരെടുത്തത്. കളക്ടറുടെ ബംഗ്ലാവും ജഡ്ജി ബംഗ്ലാവും പോര്‍ട്ട് ഓഫീസറുടെ ബംഗ്ലാവും. മാറിമാറിവന്ന സംസ്ഥാനഭരണത്തില്‍ പിന്നെ പോര്‍ട്ട്ഓഫീസറുടെ ബംഗ്ലാവ് ഗസ്റ്റ്ഹൗസാക്കിയതോടെ വന്‍നഷ്ടത്തിലായി. കോഴിക്കോട് ബീച്ചില്‍ തലയുയര്‍ത്തിനില്‍ക്കുന്ന പോര്‍ട്ട് ബംഗ്ലാവുണ്ടെങ്കിലും പോര്‍ട്ട് ഓഫീസര്‍ ഇന്നും വാടകവീട്ടിലാണ് താമസിക്കുന്നത്.
പ്രമുഖ നക്ഷത്രഹോട്ടല്‍ ശൃംഖലയുമായി ബന്ധപ്പെട്ടുകൊണ്ട് സ്റ്റാര്‍ഹോട്ടലാക്കി പോര്‍ട്ട് ബംഗ്ലാവ് മാറ്റാനും അതുവഴി സംസ്ഥാനസര്‍ക്കാരിന് വരുമാനമുണ്ടാക്കാനുമാണ് മാരിടൈംബോര്‍ഡ് ലക്ഷ്യമിടുന്നത്.
Content Highlights: port bungalow calicut
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..