പൊന്മുടി വിളിക്കുന്നു: കോടമഞ്ഞിന്റെ സൗന്ദര്യത്തിലേക്ക്


തെന്നൂർ ബി.അശോക്

സമുദ്രനിരപ്പിൽ നിന്നും 610 മീറ്റർ ഉയരത്തിൽ കിടക്കുന്ന വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടിക്ക് സമാനതകളില്ലാത്ത പ്രകൃതിസൗന്ദര്യമാണുള്ളത്.

കോടമഞ്ഞ് മൂടിയ പൊന്മുടിയിലെ ഒരു കാഴ്ച | ഫോട്ടോ: മാതൃഭൂമി

നെടുമങ്ങാട്: പൊന്മുടിയിൽ സീസൺ തുടങ്ങി. ക്രിസ്മസും പുതുവർഷവും ആഘോഷിക്കുന്നതിനായി ആയിരങ്ങളാണ് പ്രതിദിനം പൊന്മുടിയിലെത്തുന്നത്. രണ്ടാഴ്ചയ്ക്കിടെ ഒരുലക്ഷത്തിലധികം പേരാണ് വന്നുപോയത്. ഈ ഇനത്തിൽ വനംവകുപ്പിന് ലക്ഷങ്ങളുടെ വരുമാനവുമുണ്ടായി. മുൻ വർഷങ്ങളിലേക്കാൾ ഇരട്ടിയിലധികം ടൂറിസ്റ്റുകളാണ് പൊന്മുടിയിലെത്തുന്നത്. കോവിഡ് ഭീതിയിൽ വിദൂര ടൂറിസം മേഖലകൾ ഒഴിവാക്കി ജനം ആഭ്യന്തര ടൂറിസത്തിന് പ്രാധാന്യം നൽകുന്നതാണ് പൊന്മുടിയിലെ തിരക്കു വർദ്ധിക്കാൻ കാരണം.

വനംവകുപ്പിന്റെ കണക്കുകളനുസരിച്ച് ക്രിസ്മസ് ദിനത്തിൽ മാത്രം പതിനായിരത്തിലധികം സന്ദർശകരാണ് പൊന്മുടിയിൽ വന്നുപോയത്. പുതുവത്സരദിനത്തിൽ ഇതിന്റെ അഞ്ചിരട്ടിയിലധികം പേർ എത്തിയിട്ടുണ്ട്. ഉച്ചയ്ക്കുശേഷം വാഹനങ്ങൾ മുകളിലേയ്ക്ക് കടത്തിവിടാൻപോലുമായില്ല. വനംസംരക്ഷണസമിതിയും പൊന്മുടി പോലീസും ടൂറിസം വകുപ്പും സംയുക്തമായാണ് പൊന്മുടി ടൂറിസം പാക്കേജിന് ഏകോപനം നൽകിയിരിക്കുന്നത്.

ഡിസംബർ രണ്ടാമത്തെ ആഴ്ചയിൽ ആരംഭിച്ച് ജനുവരി അവസാനത്തോടെയാണ് പൊന്മുടി ടൂറിസം പാക്കേജ് അവസാനിക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും ഒന്നരമണിക്കൂർകൊണ്ട് ഹൈറേഞ്ചിൽ എത്താവുന്ന അപൂർവം ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പൊന്മുടി. അവധിദിനങ്ങളുടെ ആലസ്യമാസ്വദിക്കാൻ സ്വദേശികളും കോടമഞ്ഞിന്റെ തണുപ്പുതേടി വിദേശികളുമായി ലക്ഷക്കണക്കിന് ആളുകളാണ് പ്രതിവർഷം പൊന്മുടി സന്ദർശിക്കാനെത്തുന്നത്.

പൊന്മുടി വിളിക്കുന്നു: കോടമഞ്ഞിന്റെ
പൊന്മുടിയിലെ കാഴ്ചമരം | ഫോട്ടോ: മാതൃഭൂമി

സമുദ്രനിരപ്പിൽ നിന്നും 610 മീറ്റർ ഉയരത്തിൽ കിടക്കുന്ന വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടിക്ക് സമാനതകളില്ലാത്ത പ്രകൃതിസൗന്ദര്യമാണുള്ളത്. കല്ലാറിലെ കാട്ടരുവികളും വള്ളിപ്പടർപ്പുകളുമാണ് പൊൻമുടിയുടെ പ്രവേശനകവാടം. കാട്ടരുവികളും മലമടക്കുകളും പിന്നിട്ട് കുത്തനെയുള്ള 22 ഹെയർപിന്നുകളും കടന്നു ചെന്നെത്തുന്ന അപ്പർസാനിട്ടോറിയം മനസ്സിൽ മഞ്ഞുപൊഴിക്കും.

പുതുവത്സരത്തോടനുബന്ധിച്ച് കുടുംബസമേതമുള്ള സന്ദർശനത്തിന് അവസരമൊരുക്കാനായി പൊൻമുടി യാത്രയ്ക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രവേശനം ഇങ്ങനെ

  • രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെയാണ് പ്രവേശനം.
  • വൈകീട്ട് 5.30-ന് മുമ്പായി തിരിച്ചിറങ്ങണം.പ്ലാസ്റ്റിക്, മദ്യം എന്നിവ പൂർണമായി ഒഴിവാക്കേണ്ടതുണ്ട്.
  • സന്ദർശകർക്കും വാഹനങ്ങൾക്കും ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
  • സീതാതീർത്ഥത്തിലേക്ക്‌ ട്രക്കിങ് സൗകര്യവുമുണ്ട്.
Content Highlights: Ponmudi Tourism, Thiruvananthapuram Tourists Destinations, Kerala Tourism

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022

Most Commented