അഗസ്ത്യാർകൂടം | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം, അഗസ്ത്യാർകൂടം എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിന് സന്ദർശകർക്ക് വിലക്ക്. കൊവിഡ് 19, ഒമിക്രോൺ എന്നിവ വ്യാപിക്കുന്ന സാഹചര്യത്തിലാണിത്. ചൊവ്വാഴ്ച മുതലാണ് ഇരുകേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനവിലക്ക് നിലവിൽ വരിക.
തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചതാണ് ഇക്കാര്യം. പൊന്മുടി സന്ദർശനത്തിനായി ഇതിനോടകം ഓണ്‍ലൈന്‍ ബുക്കിങ് ചെയ്തവര്‍ക്ക് തുക ഓണ്‍ലൈനായിതന്നെ തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547601005 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
അഗസ്ത്യാർകൂടം ട്രക്കിങ്ങിനായി ചൊവ്വാഴ്ച മുതൽ 26-ാം തീയതി വരെയുള്ള എല്ലാ ബുക്കിങ്ങുകളും റദ്ദ് ചെയ്തിട്ടുണ്ട്. ഓരോ ദിവസത്തെയും ഓണ്‍ലൈന്‍ ബുക്കിങ് ചെയ്തവര്‍ക്ക് തുക ഓണ്‍ലൈനായിതന്നെ തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓഫ് ലൈന്‍ ബുക്കിങ് ഉണ്ടായിരിക്കുന്നതല്ല. പുതുതായി ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങുന്ന തിയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0471 2360762.
Content Highlights: Entry to Ponmudi Eco Tourism Center and Agasthyarkoodam probhited
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..