മറീന ബീച്ച് (ഫയൽ ചിത്രം) | Photo: PTI
കാഴ്ചകള്‍ കണ്ടും ബന്ധുക്കളുടെയും സുഹൃത്തുകളുടെയും വീടുകള്‍ സന്ദര്‍ശിച്ചും തമിഴ്നാട്ടുകാര്‍ ഈ വര്‍ഷത്തെ പൊങ്കല്‍ ആഘോഷങ്ങള്‍ അവസാനിപ്പിച്ചു.
കാഴ്ചകള്‍ കാണാന്‍ ഇറങ്ങുന്ന കാണുംപൊങ്കല്‍ ദിവസമായ ചൊവ്വാഴ്ച ചെന്നൈ അടക്കം പ്രധാന നഗരങ്ങളിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
ചെന്നൈയില്‍ കടല്‍ത്തീരങ്ങള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ വന്‍ജനക്കൂട്ടം ദൃശ്യമായി. മൃഗശാലകളിലും സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചു.
മറീനയില്‍ ലക്ഷത്തിലേറെ ആളുകളാണ് കാണും പൊങ്കലിന് എത്തിയത്.
1000-ല്‍ അധികം പോലീസുകാരെയാണ് ഇവിടെ സുരക്ഷയ്ക്കുംനിരീക്ഷണത്തിനുമായി നിയോഗിച്ചിരുന്നത്. ചെന്നൈയില്‍ ആകെ 15,000 പോലീസിനെയാണ് സുരക്ഷാചുമതലകള്‍ക്കായി നിയോഗിച്ചത്.
കടല്ക്കരകളില് താത്കാലിക ടവറുകള്‍ സ്ഥാപിച്ച് അതില്‍നിന്ന് പോലീസ് നിരീക്ഷണം നടത്തി. വൈദ്യസഹായ സംഘങ്ങളെയും നിയോഗിച്ചിരുന്നു.
കുട്ടികളെ കാണാതായാല്‍ കണ്ടെത്തുന്നതിനായി പ്രത്യേക സംഘവുമുണ്ടായിരുന്നു.
ബസന്റ് നഗര്‍, കോവളം എന്നീ കടല്ക്കരകളിലും വന്‍തിരക്ക് അനുഭവപ്പെട്ടു. ഒരോ കടല്ക്കരകളിലും 50 ഓളം അഗ്നിരക്ഷാസേനാംഗങ്ങളെയും നിയോഗിച്ചിരുന്നു. വണ്ടല്ലൂര്‍ മൃഗശാലയിലും ഗിണ്ടിയിലെ കുട്ടികളുടെ പാര്‍ക്കിലും ഒട്ടേറെ സന്ദര്‍ശകരെത്തി.
വണ്ടല്ലൂര്‍ മൃഗശാലയില്‍ 31,400 പേര് എത്തി. ഇതിന് മുന്‍ദിവസങ്ങളിലും ഇവിടെ സന്ദര്‍ശകരുടെ തിരക്ക് അനുഭവപ്പെട്ടു.
കഴിഞ്ഞ നാല് ദിവസമായി ഒരു ലക്ഷത്തിലേറെ പേര് മൃഗശാല സന്ദര്‍ശിച്ചു. പൊങ്കല്‍ പ്രമാണിച്ച് സന്ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടിയിരുന്നു.
ഹ്രസ്വചിത്ര പ്രദര്‍ശനം, ആനകളുടെ ഷവര്ഷോ തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.
സസ്യഭുക്കുകളായ മൃഗങ്ങള്‍ക്ക് ഭക്ഷണം നല്കാന് സന്ദര്‍ശകരെ അനുവദിച്ചു.
നഗരത്തിലെ പ്രധാന സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് എം.ടി.സി. 480 സ്പെഷ്യല്‍ ബസ് സര്‍വീസുകള്‍ നടത്തി.
Content Highlights: pongal celebration in tamil nadu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..