തിരക്കേറിയ മൂന്നാർ-ടോപ് സ്റ്റേഷൻ റോഡിൽ നടത്തുന്ന കുതിര സവാരി
അനധികൃതമായി കുതിരസവാരി നടത്തുന്നവര്‍ക്കെതിരേ നടപടിയുമായി മൂന്നാര്‍ പോലീസ്. മൂന്നാര്‍ മേഖലയില്‍ ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് ഏറ്റവുമധികം പേര്‍ കുതിരസവാരി നടത്തുന്നത്. ഇവയില്‍ പലതും അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. സവാരി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ദേവികുളം എസ്.എച്ച്.ഒ. നോട്ടീസ് നല്‍കിയിരിക്കുന്നത്.
കുതിരസവാരി നടത്തുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെയും പഞ്ചായത്തിന്റെയും അനുമതി വേണമെന്ന നിയമം നിലനില്‍ക്കെയാണ് അനുമതിയില്ലാതെ പലരും സവാരി നടത്തുന്നത്.
തിരക്കേറിയ സമയത്ത് മൂന്നാര്‍-ടോപ് സ്റ്റേഷന്‍ റോഡില്‍ നടത്തുന്ന കുതിരസവാരി വന്‍ ഗതാഗത കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. മുപ്പതിലധികം കുതിരകളെയാണ് ഈ ഭാഗത്ത് മാത്രം സവാരിക്ക് ഉപയോഗിക്കുന്നത്. റോഡില്‍ വീഴുന്ന കുതിരച്ചാണകം നീക്കം ചെയ്യാനും നടത്തിപ്പുകാര്‍ തയ്യാറാകുന്നില്ല.
ഇത് പല പകര്‍ച്ചവ്യാധികള്‍ക്കും കാരണമായേക്കാം. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ഒരു സുരക്ഷാമാനദണ്ഡവും പാലിക്കാതെ കുതിരപ്പുറത്തിരുത്തി അതിവേഗത്തില്‍ സവാരിനടത്തുന്നത് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. വിറളിപിടിച്ച കുതിരകളുടെ ആക്രമണത്തില്‍ നാട്ടുകാര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് സവാരിക്കാര്‍ക്കെതിരേ കഴിഞ്ഞവര്‍ഷം സബ്കളക്ടര്‍ രാഹുല്‍കൃഷ്ണ ശര്‍മ നടപടിയെടുത്തിരുന്നു.
Content Highlights: horse riding, munnar


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..