എം.വി. ഗംഗാ വിലാസ്
ന്യൂഡല്‍ഹി: വികസിത ഇന്ത്യ കെട്ടിപ്പടുക്കാന്‍ മേഖലകള്‍തമ്മില്‍ ശക്തമായ യാത്രാബന്ധം അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ലോകത്തെ ദൈര്‍ഘ്യമേറിയ ആഡംബര നദീജലയാത്ര നടത്തുന്ന 'എം.വി. ഗംഗാ വിലാസ്' കപ്പലിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വാരാണസിയില്‍ ഗംഗയുടെ തീരത്ത് വികസിപ്പിച്ച ടെന്റ് നഗരവും മോദി ഉദ്ഘാടനം ചെയ്തു. പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, അസം എന്നിവിടങ്ങളില്‍ 1,000 കോടിയിലധികം ചെലവുവരുന്ന ജലപാതാ പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു.
'എം.വി. ഗംഗാ വിലാസ് പദ്ധതി ഇന്ത്യയില്‍ വിനോദസഞ്ചാരത്തിന്റെ പുതിയയുഗത്തിന് തുടക്കമിടും. 2014ന് അഞ്ച് ദേശീയ ജലപാതകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ 111 ദേശീയ ജലപാതകളുണ്ട്. നദീജലപാതകള്‍ വഴിയുള്ള ചരക്കുഗതാഗതം 30 ലക്ഷം ടണ്ണായിരുന്നത് എട്ടുവര്‍ഷം കൊണ്ട് മൂന്നിരട്ടിയായി.' മോദി പറഞ്ഞു.
എം.വി. ഗംഗാ വിലാസിന്റെ 2024 മാര്‍ച്ച് വരെയുള്ള യാത്രകള്‍ പൂര്‍ണമായി ബുക്ക് ചെയ്തെന്ന് കപ്പലിന്റെ നടത്തിപ്പുകമ്പനിയായ അന്താര ലക്ഷ്വറി റിവര്‍ ക്രൂസ് വൈസ് പ്രസിഡന്റ് സൗദാമിനി മാത്തൂര്‍ പറഞ്ഞു. വാരാണസിയില്‍നിന്ന് ആരംഭിച്ച് ബംഗ്ലാദേശ് വഴി അസമിലെ ദിബ്രുഗഢിലേക്കാണ് 51 ദിവസം നീളുന്ന 3,200 കിലോമീറ്റര്‍ ക്രൂസ് യാത്ര. യാത്ര ഇന്ത്യയിലെയും ബംഗ്ലാദേശിലെയും 27 നദീതടങ്ങളിലൂടെയും ബിഹാറിലെ പട്ന, ഝാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച്, പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത, ബംഗ്ലാദേശിലെ ധാക്ക, അസമിലെ ഗുവാഹാട്ടി തുടങ്ങിയ നഗരങ്ങളിലൂടെയും കടന്ന് മാര്‍ച്ചില്‍ ദിബ്രുഗഢില്‍ എത്തും. 25000 മുതല്‍ 50000 രൂപ വരെയണ് ഒരു ദിവസത്തെ ടിക്കറ്റിന് ചിലവ് വരിക.
Content Highlights: PM Flags Off World's Longest River Cruise, Trip Costs 20 Lakhs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..