
Photo: N.M Pradeep
*ഒന്‍പത് പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ക്ക് ഗ്രീന്‍ സര്ട്ടിഫിക്കേഷന്
സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്വ ടൂറിസം മിഷനും കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയും ചേര്‍ന്ന് ആരംഭിച്ച ക്ലീന്‍ കേരള പദ്ധതിയുടെ ഭാഗമായാണ് ഇത്. പ്ലാസ്റ്റിക് നിര്‍മിത ക്യാരിബാഗുകള്‍, ട്രേ, ഡിസ്പോസിബിള്‍ ഗ്ലാസ്, ബോട്ടിലുകള്‍, സ്ട്രോ, പ്ലേറ്റുകള്‍, കപ്പുകള്‍, ക്ലീനിങ് ഫിലിം, തെര്‍മോകോള്‍, ബൗള്‍സ്, കൊടികള്‍, ഫുഡ് പാര്‍സലിന് ഉപയോഗിക്കുന്ന ഷീറ്റുകള്‍, സ്പൂണ്‍, ജ്യൂസ് പാക്കറ്റുകള്‍, പി.വി.സി. ഫ്ലെക്സ് മെറ്റീരിയല്‍സ്, പാര്‍സലിന് ഉപയോഗിക്കുന്ന കണ്ടെയ്നറുകള്‍ തുടങ്ങിയ 19 ഇനം ഉത്പന്നങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ധാരണാപത്രമാണ് സംരംഭകര്‍ ഉത്തരവാദിത്വ ടൂറിസം മിഷന് കൈമാറിയത്.
കുമരകത്തെ എല്ലാ ഹോട്ടലുകളും റിസോര്‍ട്ടുകളും ഹോംസ്റ്റേകളും പ്രഖ്യാപനത്തിന്റെ ഭാഗമായി. 20 പുരവഞ്ചികളും ഈ ധാരണാപത്രത്തില്‍ ഒപ്പിട്ടു. തിരഞ്ഞെടുക്കപ്പെട്ട 9 ടൂറിസം കേന്ദ്രങ്ങളെ 100 ശതമാനം പ്ലാസ്റ്റിക് വിമുക്തമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.
കുമരകത്തെ ആദ്യസമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്ത ടൂറിസം കേന്ദ്രമായി 2020 ജനുവരിയില്‍ പ്രഖ്യാപിക്കാനാകുമെന്ന് പ്രതീക്ഷ. ബദല്‍ ഉത്പന്നങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി 70,000 തുണിസഞ്ചികള്‍ ഉത്തരവാദിത്ത ടൂറിസം മിഷന് വിവിധ ടൂറിസം സംരംഭകര്‍ക്ക് നല്കി വരികയാണ്.
2021-ല്‍ 9 പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ക്ക് ഗ്രീന്‍ സര്ട്ടിഫിക്കേഷന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് പ്രവര്‍ത്തനം.
Content Highlights: Kerala Tourism, Plastic Free Tourists Spots, Kumarakom Tourism, Mathrubhumi Yathra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..