ഫിലിപ്പീൻസ് | ഫോട്ടോ: www.gettyimages.in/photos/philippines-beach?
വിനോദസഞ്ചാരത്തിന് കൂടുതൽ പ്രചാരണം നൽകാനായി പുതിയ പദ്ധതികളുമായി ഫിലിപ്പീൻസ്. ഈ വർഷം ഫെബ്രുവരി 10 മുതൽ സഞ്ചാരികൾക്ക് ഫിലിപ്പീൻസ് സന്ദർശിക്കാം. സഞ്ചാരികൾ മുഴുവൻ ഡോസ് വാക്സിനുമെടുത്തവരാകണമെന്ന് മാത്രം.
ഏഷ്യയിലെ അതിമനോഹരമായ ഈ ദ്വീപ് രാജ്യം ഇക്കഴിഞ്ഞ ഡിസംബറിൽ വീണ്ടും തുറക്കാൻ പദ്ധതിയിട്ടിരുന്നു, എന്നാൽ ഒമിക്രോൺ വേവ്യാപനം കാരണം ആ നീക്കം ഒഴിവാക്കുകയായിരുന്നു. ഫിലിപ്പീൻസിലേക്ക് വിസ രഹിത പ്രവേശനമുള്ള 150 ഓളം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ടൂറിസം ആവശ്യങ്ങൾക്കായി പ്രവേശിക്കാൻ അനുമതി നൽകുമെന്ന് രാജ്യം അറിയിച്ചു. എന്നാൽ പട്ടികയിൽ നിന്ന് ചൈന, തായ്വാൻ, ഇന്ത്യ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.
വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് കഴിയുന്നവർക്ക് അവരുടെ ജോലി വീണ്ടെടുക്കുന്നതിനും അടച്ചുപൂട്ടപ്പെട്ട ടൂറിസം അനുബന്ധ വ്യവസായങ്ങൾ തുറന്നുപ്രവർത്തിക്കാനും പുതിയ തീരുമാനം വഴിയൊരുക്കുമെന്ന് ടൂറിസം സെക്രട്ടറി ബെർണ റൊമുലോ-പുയാറ്റ് പറഞ്ഞു.
വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് കഴിയുന്നവർക്ക് അവരുടെ ജോലി വീണ്ടെടുക്കുന്നതിനും അടച്ചുപൂട്ടപ്പെട്ട ടൂറിസം അനുബന്ധ വ്യവസായങ്ങൾ തുറന്നുപ്രവർത്തിക്കാനും പുതിയ തീരുമാനം വഴിയൊരുക്കുമെന്ന് ടൂറിസം സെക്രട്ടറി ബെർണ റൊമുലോ-പുയാറ്റ് പറഞ്ഞു.
സ്വയം നിരീക്ഷണത്തിൽ പോകേണ്ടതിനുള്ള നടപടികൾ സ്വദേശികൾക്ക് ഫെബ്രുവരി 1 മുതലും വിദേശ വിനോദസഞ്ചാരികൾക്കുള്ളത് ഫെബ്രുവരി 10 മുതലും നീക്കം ചെയ്യുമെന്നും സർക്കാർ അറിയിച്ചു. ഇവരെല്ലാം മുഴുവൻ വാക്സിനെടുക്കുകയും കോവിഡ്-19 നെഗറ്റീവായിരിക്കുകയും വേണം.
വെളുത്ത മണൽ കടൽത്തീരങ്ങൾ, വിവിധങ്ങളായ ജലജീവികൾ എന്നിവയാൽ സമ്പന്നമായ 7000-ത്തോളം മനോഹരമായ ദ്വീപുകൾ ഈ ദ്വീപ് രാഷ്ട്രത്തിലുണ്ട്. പകർച്ചവ്യാധി കാരണം ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന എന്നിവിടങ്ങളിൽ നിന്നും ഫിലിപ്പീൻസിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് കഴിഞ്ഞ വർഷം 83 ശതമാനമാണ് കുറഞ്ഞത്.
മഹാമാരിയുടെ ആരംഭഘട്ടം മുതൽ, ഫിലിപ്പീൻസിൽ ഏകദേശം 3.4 ദശലക്ഷം പേർക്കാണ് രോഗബാധയുണ്ടായത്. 53000-ത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തു.
Content Highlights : Philippines to reopen to fully vaccinated tourists, philippines tourism, malayalam travel news
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..