മനില: ഇന്ത്യന്‍ സഞ്ചാരികള്‍ക്കുള്ള യാത്രാവിലക്ക് ഫിലിപ്പൈൻസ് വീണ്ടും നീട്ടി. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വരാത്തതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം ഫിലിപ്പീൻസ് സര്‍ക്കാര്‍ കൈക്കൊണ്ടത്.

നിലവില്‍ ജൂണ്‍ 15 വരെയാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയെക്കൂടാതെ പാകിസ്താന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഒമാന്‍, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കും വിലക്കുണ്ട്. 

ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടെയാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ അവസാനത്തോടെയാണ് ഇന്ത്യന്‍ സഞ്ചാരികളെ ഫിലിപ്പീൻസ് വിലക്കിയത്. അന്ന് മേയ് 31 വരെയാണ് വിലക്കുണ്ടായിരുന്നത്. 

ചുരുങ്ങിയ ചെലവില്‍ യാത്ര ചെയ്യാം എന്നതാണ് ഫിലിപ്പീൻസിനെ ഇന്ത്യന്‍ സഞ്ചാരികളിലേക്ക് അടുപ്പിക്കുന്നത്. മനിലയും സെബു സിറ്റിയും, മകാട്ടിയും, പാസായിയുമെല്ലാം ഫിലിപ്പീൻസിലെ പ്രധാന നഗരങ്ങളാണ്.

Content Highlights: Philippines extends ban on travellers coming from India, six other countries