ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ടൂറിസ്റ്റ് രാജ്യങ്ങളായ കംബോഡിയയും ഫിലിപ്പീൻസും. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നതിന്റെ സാഹചര്യം കണക്കിലെടുത്താണ് നിയന്ത്രണം കൊണ്ടുവന്നത്.

സഞ്ചാരികള്‍ കൂട്ടത്തോടെ എത്തുന്ന രണ്ട് രാജ്യങ്ങളാണ് ഫിലിപ്പീൻസും കംബോഡിയയും. ഇന്ത്യക്കാര്‍ ധാരാളമായി സഞ്ചരിക്കുന്ന ഇവിടം നിരവധി പ്രശസ്തമായ സഞ്ചാരകേന്ദ്രങ്ങളുണ്ട്.

ഇന്ത്യന്‍ പൗരന്മാര്‍ക്കും 14 ദിവസത്തോളം ഇന്ത്യയില്‍ താമസിച്ച മറ്റ് സഞ്ചാരികള്‍ക്കും ഫിലിപ്പീൻസിൽ കടക്കാനാവില്ല. മേയ് 14 വരെയാണ് വിലക്കുള്ളത്. പ്രസിഡന്റ് റോഡ്രിഗോ ഡ്യൂറ്റെര്‍റ്റെയാണ് ഇക്കാര്യം അറിയിച്ചത്. 

കംബോഡിയയിലും സ്ഥിതി വ്യത്യസ്തമല്ല. മൂന്നാഴ്ചത്തേക്കാണ് ഇന്ത്യന്‍ സഞ്ചാരികളെ കംബോഡിയ വിലക്കിയിരിക്കുന്നത്. കംബോഡിയയിലും കോവിഡ വ്യാപകമായി പരക്കുന്നുണ്ട്.

Content Highlights: Philippines and Cambodia ban travellers from India