കോടമഞ്ഞ് പുതച്ച പച്ചമലനിരകൾ, അദ്‌ഭുതപ്പെടുത്തുന്ന ഭീമൻ പാറ; മനോഹരം പെരുമ്പാറക്കാഴ്ചകൾ


കാഴ്ചക്കാരെ അദ്‌ഭുതപ്പെടുത്തുന്ന ഒരു ഭീമൻ പാറയാണ് ഇവിടെയുള്ളത്. മനോഹരമായ കാഴ്ചകളും പുൽമേടും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ട്.

വാരൻകുഴി വനമേഖലയിലുള്ള പെരുമ്പാറയിലെ കാഴ്ചകൾ

രണ്ടുകൈ: കോടമഞ്ഞ് പുതച്ച പച്ചമലനിരകൾ മാടിവിളിക്കുകയാണ് സഞ്ചാരികളെ. തൃശ്ശൂർ കോടശ്ശേരി പഞ്ചായത്തിലെ വാരൻകുഴി വനമേഖലയിലുള്ള പെരുമ്പാറ മേഖലയാണ് മനോഹരകാഴ്ചകളുമായി കാത്തിരിക്കുന്നത്. വാരൻകുഴിയിൽനിന്ന് ഏകദേശം ഒരു കിലോമീറ്ററോളം വനത്തിനുള്ളിലൂടെ പോയാൽ പ്രകൃതിസൗന്ദര്യത്താൽ നിറഞ്ഞ പെരുമ്പാറയിലെത്താം.

കാഴ്ചക്കാരെ അദ്‌ഭുതപ്പെടുത്തുന്ന ഒരു ഭീമൻ പാറയാണ് ഇവിടെയുള്ളത്. മനോഹരമായ കാഴ്ചകളും പുൽമേടും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ട്. വനംവകുപ്പിന്റെ സ്‌കെച്ചിൽ ഈസ്ഥലം പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്.

അധികാരികളുടെ അനുമതിയോടെ ധാരാളം സന്ദർശകർ ഇവിടെ എത്തുന്നുണ്ട്. അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയോട് അടുത്തും മലയോര ഹൈവേയോട് ചേർന്നും കിടക്കുന്ന പ്രദേശമാണ് പെരുമ്പാറ. ഇവിടേക്ക് ട്രക്കിങ്‌ തുടങ്ങിയാലോ വിനോദസഞ്ചാരികളെ പ്രവേശിപ്പിച്ചാലോ വനസംരക്ഷണസമിതിക്കോ വനംവകുപ്പിനോ നല്ല വരുമാനം ലഭിക്കും. പ്രദേശവാസികൾക്ക് തൊഴിൽ സാധ്യതയുമുണ്ട്.

പെരുമ്പാറ വിനോദസഞ്ചാരകേന്ദ്രമാക്കണം എന്നാവശ്യപ്പെട്ട് കോടശ്ശേരി പഞ്ചായത്ത് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കോടശ്ശേരി വനമേഖലയിലെ പെരുമ്പാറ വിനോദസഞ്ചാര കേന്ദ്രമാക്കണമെന്ന് ആവശ്യപ്പെട്ട് കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലി, ബ്ലോക്ക് അംഗം സി.വി. ആന്റണി, കെ.എം. ജോസ് എന്നിവർ മന്ത്രി കെ. രാജനും സനീഷ് കുമാർ ജോസഫ് എം.എൽ.എ. ക്കും നിവേദനം നൽകി.

Content Highlights: perumbara local destination at thrissur, local travel destinations, local trip


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented