പേരാവൂര്‍: തില്ലങ്കേരി, മുഴക്കുന്ന്, പേരാവൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പുരളിമലയിലൂടെ നിര്‍മിക്കുന്ന പേരാവൂര്‍-പെരിങ്ങാനം കാനനപാത ഉടന്‍ ഗതാഗതത്തിന് തുറന്നുകൊടുക്കും.

പാതയുടെ ടാറിങ് പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. മലയോരത്തുനിന്ന് പേരാവൂര്‍ വഴി കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന പാത തദ്ദേശഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് മുമ്പ് തുറന്നുകൊടുക്കാന്‍ കഴിയും വിധമാണ് ഇപ്പോള്‍ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.

പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയില്‍ ഏഴുകോടി രൂപ ചെലവിട്ടാണ് ഏഴര കിലോമീറ്റര്‍ പാത നിര്‍മിക്കുന്നത്. പാതയുടെ ഭൂരിഭാഗവും പുരളിമല താഴ്വാരം വഴിയാണ്.

പേരാവൂര്‍ ടൗണിന് സമീപത്ത് നിന്നാരംഭിക്കുന്ന പാത മുന്‍ എം.പി. പി.കെ. ശ്രീമതിയുടെ ഇടപെടലിലൂടെയാണ് യാഥാര്‍ഥ്യമാവുന്നത്. മൂന്ന് പഞ്ചായത്തുകളിലെയും ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് ജനകീയമായി നിര്‍മിച്ച മണ്‍പാതയാണ് എട്ടുമീറ്റര്‍ വീതിയില്‍ മെക്കാ ഡം റോഡായി നവീകരിക്കുന്നത്.

Peravoor Roadവിനോദസഞ്ചാര മേഖലയ്ക്ക് നേട്ടം

പഴശ്ശി കോവിലകത്തുനിന്ന് പുരളിമലയിലെ ഹരിശ്ചന്ദ്ര കോട്ടയിലും വയനാട്ടിലേക്കും പോകാന്‍ പഴശ്ശിരാജാവ് ഉപയോഗിച്ചിരുന്ന കാനനപാത മെക്കാഡം റോഡായി മാറുന്നതോടെ മലയോരത്തെ വിനോദസഞ്ചാര സാധ്യതയും വികസിക്കും. പുരളിമലയുടെ നിറുകയിലുള്ള ശിവലിംഗം, മയിലാടുംപാറ, കോട്ടക്കുളം, ചെമ്പുകണ്ണിമല, മാനിക്കുന്ന് എന്നിവയും എതിര്‍വശത്തെ ആറളം, പാല്‍ച്ചുരം മലനിരയും മനോഹര കാഴ്ചകളാണ്.

Content Highlights: Peravoor Peringaanam Road, Purali Mala, Harischandra Fort, Travel News