-
കൂട്ടുകാർക്കൊപ്പം കുട്ടിക്കാലത്ത് പട്ടം പറത്തിക്കളിച്ച ഗൃഹാതുരത്വം നിറഞ്ഞ ഓർമകൾ നിങ്ങളിലുണ്ടോ? എങ്കിൽ ഈ മ്യൂസിയം നിങ്ങൾക്കുള്ളതാണ്. പതങ്ക് കൈറ്റ് മ്യൂസിയം. ഗുജറാത്തിലെ അഹമ്മദാബാദിലാണ് പട്ടങ്ങൾക്ക് മാത്രമായുള്ള ഈ ഒരു മ്യൂസിയം.
മനോഹരമായ 125 സാധാരണ വലിപ്പത്തിലുള്ള പട്ടങ്ങൾക്ക് പുറമെ 16 അടി വലിപ്പമുള്ള ഭീമൻ പട്ടവും മ്യൂസിയത്തിനെ ശ്രദ്ധേയമാക്കുന്നു. 66 വർഷം പഴക്കമുണ്ട് മ്യൂസിയത്തിന്. സൻസ്കാർ കേന്ദ്രയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന മ്യൂസിയത്തിന്റെ ആശയത്തിന് പിന്നിൽ ഭാനുഭായി ഷാ എന്നയാളാണ്. തന്റെ കയ്യിലുണ്ടായിരുന്ന പട്ടങ്ങളുടെ ശേഖരം ഷാ അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന് കൈമാറുകയായിരുന്നു.
1954-ൽ ഫ്രെഞ്ച് ആർക്കിടെക്റ്റ് ആയ ലീ കൊർബ്യൂസിയർ ആണ് മ്യൂസിയം ഡിസൈൻ ചെയ്തത്. ഇന്ത്യയിലെ ആദ്യത്തേതും ലോകത്തിലെ രണ്ടാമത്തേതുമായ പട്ട മ്യൂസിയമാണ് അഹമ്മദാബാദിലേത്. ജപ്പാനിലെ ടാക്കോന മ്യൂസിയമാണ് ഇത്തരത്തിലുള്ള മറ്റൊരു 'പട്ട മ്യൂസിയം'.
Content Highlights: Patang Kite Museum, Ahmedabad Tourism, Travel News
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..