പരപ്പനങ്ങാടിയില്‍ സഞ്ചാരികള്‍ക്കായി കാഴ്ചകളേറെയാണ്; പക്ഷേ...


പി.ടി മുഹമ്മദ് ജസീം

മമ്പുറം മഖാമിലേക്ക് തീര്‍ഥാടനത്തിനെത്തുന്നവര്‍ പരപ്പനങ്ങാടി കടലോരം സന്ദര്‍ശിച്ചാണ് മടങ്ങാറുള്ളത്. സഞ്ചാരികള്‍ക്കായി ഇവിടെ ശുചിമുറികളെങ്കിലും നിര്‍മിക്കാന്‍ അടിയന്തര നടപടികള്‍ വേണം.

പരപ്പനങ്ങാടി ബീച്ച്

പരപ്പനങ്ങാടി: വിനോദസഞ്ചാരമേഖലയില്‍ സാധ്യതകളേറെയുള്ള മണ്ണാണ് പരപ്പനങ്ങാടിയുടേത്. പുഴ, കടല്‍ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നത് ടൂറിസം വളരാനിടയാക്കും. എന്നാല്‍ ഇക്കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും പ്രാവര്‍ത്തികമാക്കുന്നതില്‍ നഗരസഭ പിന്നോട്ടാണ്. കെട്ടുങ്ങല്‍ അഴിമുഖം സഞ്ചാരികള്‍ ഏറെയെത്തുന്ന മേഖലയായിരുന്നു. ഇവിടെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് സഞ്ചാരികളെ അകറ്റുകയാണ്. പാര്‍ക്കിനുള്ള സാധ്യത ഇവിടെയുണ്ട്. പക്ഷേ, അതൊന്നും ഒരുക്കാന്‍ നഗരസഭയ്ക്ക് ഇപ്പോഴുമായിട്ടില്ല. പൂരപ്പുഴ അറബിക്കടലിനോടു സംഗമിക്കുന്ന കാഴ്ചയാണിവിടെ മനോഹരം. മമ്പുറം മഖാമിലേക്ക് തീര്‍ഥാടനത്തിനെത്തുന്നവര്‍ പരപ്പനങ്ങാടി കടലോരം സന്ദര്‍ശിച്ചാണ് മടങ്ങാറുള്ളത്. സഞ്ചാരികള്‍ക്കായി ഇവിടെ ശുചിമുറികളെങ്കിലും നിര്‍മിക്കാന്‍ അടിയന്തര നടപടികള്‍ വേണം.

കാടുമൂടുന്ന പ്ലാനറ്റേറിയം

പാലത്തിങ്ങല്‍ ചീര്‍പ്പിങ്ങലില്‍ ജില്ലയിലെ ആദ്യത്തെ സയന്‍സ് പാര്‍ക്ക് ആന്‍ഡ് പ്ലാനറ്റേറിയം നിര്‍മാണമാരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇപ്പോഴും യാഥാര്‍ഥ്യമായിട്ടില്ല. കെട്ടിടംപണി പൂര്‍ത്തീകരിച്ചശേഷം കാടുമൂടികിടക്കുകയാണ്.

2015ലാണ് പ്ലാനറ്റേറിയത്തിന്റെ നിര്‍മാണമാരംഭിച്ചത്. മുന്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന്റെ ശ്രമഫലമായാണ് പ്ലാനറ്റേറിയം സ്ഥാപിക്കാന്‍ ധാരണയായത്. ഏഴു വര്‍ഷം കഴിഞ്ഞിട്ടും കെട്ടിടംപണി മാത്രമാണ് പൂര്‍ത്തിയായത്.

മറ്റു ജോലികളൊന്നും തുടങ്ങിയിട്ടില്ല. പ്ലാനറ്റേറിയത്തിന്റെ നിര്‍മാണത്തിനും യന്ത്രങ്ങള്‍ വാങ്ങുന്നതിനും മറ്റു പ്രവൃത്തികള്‍ക്കുമായി നേരത്തേ സംസ്ഥാന ബജറ്റില്‍ 19 കോടി അനുവദിച്ചിരുന്നു. ഇതെല്ലാം വാക്കിലൊതുങ്ങി.

അനന്തസാധ്യതകളായി പുഴയും കടലും

പുഴയോരം കേന്ദ്രീകരിച്ചുള്ള ടൂറിസത്തിനുള്ള പദ്ധതി അണിയറയിലൊരുങ്ങുന്നുണ്ട്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മുഖേനയാണ് പദ്ധതി നടപ്പാക്കാന്‍ നഗരസഭ ഉദ്ദേശിക്കുന്നത്. കീരനല്ലൂര്‍ ഭാഗത്തിലൂടെയുള്ള കടലുണ്ടിപ്പുഴയില്‍ ബോട്ട് വഴി കെട്ടുങ്ങല്‍ അഴിമുഖത്തേക്ക് എത്താവുന്നതരത്തിലാണ് പദ്ധതികളാലോചിക്കുന്നത്. പാലത്തിങ്ങല്‍ നാവിഗേഷന്‍ റൂട്ടിനായി നിര്‍മ്മിച്ച പാലത്തില്‍നിന്ന് ആരംഭിക്കുന്ന പദ്ധതി ന്യൂക്കട്ട് കനാല്‍ വഴി പൂരപ്പുഴയുമായി ബന്ധിപ്പിക്കും. ഇതോടെ കടലുണ്ടിപ്പുഴവരെ ബോട്ട് സവാരി നടത്താം. ന്യൂക്കട്ട് കനാല്‍ അണക്കെട്ട് പൊളിച്ചുപണിത് പൂരപ്പുഴയെ കടലുണ്ടിപ്പുഴയുമായി ബന്ധിപ്പിക്കും. രണ്ടു വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് നഗരസഭയുടെ ശ്രമം. പ്രവൃത്തികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.

കെട്ടുങ്ങല്‍ അഴിമുഖം

ഒരുക്കാം, ടൂറിസം സര്‍ക്യൂട്ട്

സയന്‍സ് പാര്‍ക്ക് ആന്‍ഡ് പ്ലാനറ്റേറിയം, പുഴയോര വിനോദസഞ്ചാരം, കെട്ടുങ്ങല്‍ അഴിമുഖവും ബീച്ചും, ചാപ്പപ്പടിയിലെ മത്സ്യബന്ധന തുറമുഖം... വിനോദസഞ്ചാരികളെ പരപ്പനങ്ങാടിയില്‍ ദീര്‍ഘനേരം ചെലവഴിപ്പിക്കാനുള്ള കൃത്യമായ പദ്ധതിയുണ്ട് നഗരസഭയ്ക്ക്. പക്ഷേ, എല്ലാം വാക്കിലും കടലാസിലുമൊതുങ്ങുകയാണ്.

Content Highlights: parappanangadi travel tourism destinations

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


rohit sharma

1 min

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലി തിരിച്ചെത്തി, ബുംറയില്ല

Aug 8, 2022

Most Commented