മുതലമട: പറമ്പിക്കുളം കടുവസങ്കേതത്തില്‍ സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍ പ്രതിമാസ വരുമാനത്തില്‍ 50 ലക്ഷം രൂപ കുറവ്. കോവിഡ് ഒന്നാംതരംഗം വരുന്നതിനുമുമ്പുള്ള 2019-20 സാമ്പത്തികവര്‍ഷത്തില്‍ 5.52 കോടി രൂപയാണ് പറമ്പിക്കുളം വിനോദസഞ്ചാരമേഖലയില്‍നിന്ന് ലഭിച്ച വരുമാനം. 2020 മാര്‍ച്ചില്‍ കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് അടച്ച സങ്കേതം ഡിസംബര്‍മുതല്‍ മാര്‍ച്ചുവരെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തുറന്നപ്പോള്‍ 1.20 കോടി രൂപ വരുമാനമുണ്ടായിരുന്നു. 2019-20-ല്‍ 93,336 സന്ദര്‍ശകരാണ് പറമ്പിക്കുളത്തെത്തിയത്. 

ഇത്തവണ കേരളത്തിലെ ഇതര വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കഴിഞ്ഞദിവസം തുറന്നെങ്കിലും പറമ്പിക്കുളം കടുവസങ്കേതം തുറക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവിടേക്ക് തമിഴ്‌നാട്ടിലൂടെ മാത്രമേ യാത്രാമാര്‍ഗമുള്ളൂ എന്നതാണ് പ്രധാനപ്രശ്‌നം. ആനമല കടുവസങ്കേതത്തിലൂടെ വേണം പറമ്പിക്കുളത്തേക്ക് വാഹനങ്ങളെത്താന്‍ എന്നതിനാല്‍ കേരളത്തില്‍നിന്നു പറമ്പിക്കുളത്തേക്കു വരുന്ന വിനോദസഞ്ചാരികള്‍ തമിഴ്‌നാട്ടില്‍ ഇറങ്ങില്ലെന്ന് ഉറപ്പുവരുത്താമെന്ന് ആനമല കടുവസങ്കേതം ഡെപ്യൂട്ടി ഡയറക്ടറുമായി സംസാരിച്ചെന്നും എന്നാല്‍, തമിഴ്‌നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി ലഭിക്കേണ്ടതുണ്ടെന്നും പറമ്പിക്കുളം കടുവസങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. വൈശാഖ് പറഞ്ഞു.

parambikulam tiger reserve

Content highlights : parambikulam tiger reserve not allowed visiters and half a crore less in monthly income