പ്രകൃതിയുടെ വന്യത കണ്ടറിയാം തൊട്ടറിയാം; നടക്കാം, പാമ്പാടുംചോലയിലൂടെ


മൂന്നാറിൽനിന്നും വട്ടവടയിലേക്കുപോകുന്ന പാതയിൽ ടോപ്പ് സ്റ്റേഷൻ ചെക്ക് പോസ്റ്റിൽനിന്നുമാണ് ഷോള നേച്ചർ വാക്ക് ആരംഭിക്കുന്നത്.

ഷോള നേച്ചർ വാക്കിനെത്തിയ വിദേശികൾ | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

വട്ടവട: കേരളത്തിലെ ഏറ്റവും ചെറിയ ദേശിയോദ്യാനമാണ് പാമ്പാടും ഷോല നാഷണൽ പാർക്ക്. ഇവിടെ പ്രകൃതിയുടെ വന്യത കണ്ടറിയുവാനും തൊട്ടറിയുവാനും മൂന്നാർ വന്യജീവി ഡിവിഷനും ഷോള നാഷണൽ പാർക്കും സഞ്ചാരികൾക്ക് സൗകര്യം ഒരുക്കി കാത്തിരിക്കുന്നു. ഷോളാ നേച്ചർ വാക്ക് എന്ന പേരിലുള്ള ട്രക്കിങ്ങ് സഞ്ചാരികളുടെയും പ്രകൃതി സ്നേഹികളുടെയും മനം നിറയ്ക്കുന്നു.

യാത്ര എസ്കേപ്പ് റോഡിലൂടെ...

പാമ്പാടുംപാറ ദേശീയ ഉദ്യാനത്തിൽ ചരിത്രപ്രാധാന്യമുള്ള ഒരു റോഡ് ഉണ്ട്. ഗ്രേറ്റ് എസ്കേപ്പ് റൂട്ട് എന്നാണ് ഇതിന്റെ പേര്. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രസിഡൻസി ആസ്ഥാനത്തു വീരോചിതമായി വാണിരുന്നകാലം. 1942-ൽ മദിരാശി പട്ടണത്തിൽ ജപ്പാനിലെ നാവിക നൗകകൾ ബോംബ് വർഷിച്ചപ്പോഴാണ് ബ്രിട്ടീഷുകാർ സമാന്തരമായി ഒരുറോഡിന് പദ്ധതിയിട്ടു.

കൊച്ചിയിൽ എത്തിച്ചേരുന്നതിനായി കൊടൈക്കനാലിലെ ബെറീജം എന്ന സ്ഥലത്തുനിന്നും വട്ടവടയിലെ ടോപ് സ്റ്റേഷൻ എന്ന സ്ഥലത്തേക്ക് റോഡ് നിർമിച്ചു. എന്നാൽ 1998-ൽ ഈ റോഡ് കടന്നുവരുന്നഭാഗത്ത് തമിഴ്നാട്ടിലെ കൊടൈക്കനാൽ സാങ്ഞ്ച്വറി ആയി പ്രഖ്യാപിച്ചു. തമിഴ്നാട് അതിർത്തിയിൽ വനം വകുപ്പ് ചങ്ങല ഇട്ട് റോഡ് തടയുകയുംചെയ്തു. അന്നുമുതൽ ഈ റോഡിലൂടെയുള്ള യാത്ര തടസ്സപ്പെട്ടിരിക്കുകയാണ്‌. എന്നാൽ ഇപ്പോൾ കേരള അതിർത്തിയിലെ ഈ പാതയിലെ ടൂറിസം മേഖലയിലൂടെ നടക്കുവാനുള്ള സൗകര്യമാണ് വനംവകുപ്പ് ഷോളാനേച്ചർ വാക്ക് പേരിൽ ഒരുക്കിയിരിക്കുന്നത്.

ഷോളാഹട്ട് | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

വന്യതയും പ്രകൃതിയും അറിഞ്ഞുള്ള യാത്ര

മൂന്നാറിൽനിന്നും വട്ടവടയിലേക്കുപോകുന്ന പാതയിൽ ടോപ്പ് സ്റ്റേഷൻ ചെക്ക് പോസ്റ്റിൽനിന്നുമാണ് ഷോള നേച്ചർ വാക്ക് ആരംഭിക്കുന്നത്. പോത്തിൻങ്കണ്ടംവരെ നീളുന്ന യാത്രയിൽ കാട്ടുപോത്തുകളുടെ സമ്പന്നമായ കാഴ്ചയാണ് സഞ്ചാരികൾക്ക് പ്രധാനമായും സമ്മാനിക്കുന്നത്. ലോഗ് ഹൗസ്, അപൂർവമായ നീലഗിരി മാർട്ടിൻ, വിവിധയിനം പക്ഷികൾ, മറ്റ് വന്യജീവികൾ, അപൂർവമായ മരപ്പന്നൽ തുടങ്ങിയ കാഴ്ചകളും കാണാൻ കഴിയുന്നു. രണ്ടു കാട്ടുചോലകൾ മരപ്പാലത്തിൽ കൂടെ കടക്കുവാനും അവസരം ലഭിക്കുന്നു. ഷോല നേച്ചർ വാക്ക് സഞ്ചാരികൾക്ക് ക്ഷീണമകറ്റുവാൻ ഉതകുന്നരീതിയിൽ പോകും പാതയിൽ വിശ്രമകേന്ദ്രങ്ങളും ഉണ്ട്.

നിരക്ക്

ഒരു കിലോമീറ്റർ ദൂരമുള്ള ഷോല നേച്ചർ വാക്കിന് 150 രൂപയും അഞ്ചു കിലോമീറ്റർ ദൂരമുള്ള ഷോല ട്രെക്കിന് 300 രൂപയുമാണ് നിരക്ക്. ലഘുഭക്ഷണവും കുടിവെള്ളവും ലഭിക്കുന്നു.

Content Highlights: Pampadum Shola National Park, Shola Nature Walk Trekking, Kerala Tourism, Travel News


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented