സ്വപ്‌നം പോലൊരു ട്രക്കിങ്; ആദ്യദിനം പാലുകാച്ചിമലകയറിയത് 140 പേർ


പാലുകാച്ചിമലയിൽ ആദ്യദിനമെത്തിയ സഞ്ചാരികൾ

കൊട്ടിയൂർ: പാലുകാച്ചിമലയെന്ന വനസൗന്ദര്യം സഞ്ചാരികൾക്കു മുന്നിൽ അനാവൃതമാകുകയാണ്. പതിറ്റാണ്ടുകളായി ടൂറിസം സാധ്യതകൾ ഉപയോഗിക്കാതെ കിടന്ന പാലുകാച്ചിമലയിലേക്ക് ഇനി സഞ്ചാരികൾ എത്തിത്തുടങ്ങും. ട്രക്കിങ് തുടങ്ങിയ ആദ്യ ദിനം 140 പേർ മലകയറി.

സമുദ്രനിരപ്പിൽനിന്ന്‌ 2347 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടിയൂർ പാലുകാച്ചിമലയിൽ ഞായറാഴ്ചമുതൽ സഞ്ചാരികളെ‌ പ്രവേശിപ്പിച്ചു തുടങ്ങി. ഡി.എഫ്.ഒ. പി. കാർത്തിക് ഫ്ലാഗ് ഓഫ് ചെയ്തു. കേളകം, കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്തുകൾ സംയുക്തമായി നടത്തിയ പ്രവർത്തനത്തിന്റെ ഫലമായാണ്‌ പദ്ധതി യാഥാർഥ്യമായത്‌. പാലുകാച്ചി വനസംരക്ഷണ സമിതിക്കാണ്‌ പ്രവർത്തനങ്ങളുടെ നടത്തിപ്പ്‌ ചുമതല. വനസംരക്ഷണസമിതി നിയമിച്ച ആറ്‌ താത്‌കാലിക ജീവനക്കാരാണ്‌ വിനോദസഞ്ചാരികളെ സഹായിക്കുക.

ഫ്ലാഗ് ഓഫിൽ കേളകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ്, കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോർജ്, കേളകം ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ടോമി പുളിക്കണ്ടം, ജോണി പാമ്പാടി, കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ഉഷ അശോക് കുമാർ, മിനി പൊട്ടയ്ക്കൽ, കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീർ നാരോത്ത്, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.

കൊട്ടിയൂർ വനത്തിലൂടെ വൻമരങ്ങളുടെ തണലിലൂടെയാണ് ട്രക്കിങ്. രണ്ടുകിലോമീറ്ററോളം വനത്തിലൂടെ മലകയറിയാൽ പാലുകാച്ചിമലയ്ക്ക് മുകളിലെത്താം. നനുത്ത കാറ്റടിക്കുന്ന പുൽമേട്ടിൽ 360 ഡിഗ്രി ദൂരക്കാഴ്ചകളാണ് മലയ്ക്ക് മുകളിൽ കാത്തിരിക്കുന്നത്. ട്രക്കിങ്ങിന്റെ ബേസ് ക്യാമ്പായ സെയ്ന്റ് തോമസ് മൗണ്ടിൽ ടിക്കറ്റ് കൗണ്ടറും, പാർക്കിങ് സ്ഥലവും , ശൗചാലയവും ഉണ്ട്.

ബേസ് ക്യാമ്പിലെത്താൻ

പാലുകാച്ചിമല ട്രക്കിങ്ങിന്റെ ബേസ് ക്യാമ്പായ സെയ്ന്റ് തോമസ് മൗണ്ടിലേക്ക് നാലുചക്രവാഹനമെത്തുന്ന മൂന്നുവഴികളാണുള്ളത്.

• കേളകം-വെണ്ടേക്കുംചാൽ-ശാന്തിഗിരി-ബേസ് ക്യാമ്പ്

• കേളകം-അടക്കാത്തോട്-ശാന്തിഗിരി- ബേസ് ക്യാമ്പ്

• കൊട്ടിയൂർ-പാലുകാച്ചി-ബേസ് ക്യാമ്പ്

ടിക്കറ്റ് നിരക്ക്

• മുതിർന്നവർ 50 രൂപ

• കുട്ടികൾ 20 രൂപ

• വിദേശികൾ 150 രൂപ

• ക്യാമറ 100 രൂപ

Content Highlights: paalukachi mala trekking kannur trekking places kannur tourism one day trip in kannur

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented