ബദരിനാഥ്
ഒരുമാസത്തിനിടെ മാത്രം ചാര്‍ധാം യാത്രക്കായി രജിസ്ട്രര്‍ ചെയ്തത് ആറ് ലക്ഷത്തിലേറെ യാത്രികര്‍. ഉത്തരാഖണ്ഡ് ടൂറിസം ഡെവലപ്പ്‌മെന്റ് ബോര്‍ഡാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. സുരക്ഷാകാരണങ്ങള്‍ പരിഗണിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ ചാര്‍ധാം യാത്രയ്ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
വര്‍ഷംതോറും പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പുണ്യ തീര്‍ഥാടന യാത്രയാണ് ചാര്‍ധാം. ഗംഗോത്രി, യമുനോത്രി, കേദര്‍നാഥ്, ബദ്രിനാഥ് തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ചാര്‍ധാം യാത്ര വളരെ കഠിനമാണ്. ഏപ്രില്‍ മാസത്തിലാണ് യാത്ര ആരംഭിക്കുക. ബദരിനാഥ് തീര്‍ഥാടനം സുരക്ഷിതമാക്കാനുള്ള നടപടികളുടെ ഭാഗമായി രജിസ്‌ട്രേഷനില്ലാത്ത ഒരാളെയും യാത്രക്കായി കടത്തിവിടില്ലെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്മാര്‍ട്ട് ഫോണ്‍ ആപ്പ്, വെബ്‌പോര്‍ട്ടല്‍, വാട്‌സ്ആപ്പ്, ടോള്‍ഫ്രീ നമ്പര്‍ എന്നിവ വഴിയാണ് രജിസ്‌ട്രേഷന്‍.
തീര്‍ഥാടകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിന്റെ ഭാഗമായാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. ഇതിലൂടെ സഞ്ചാരികളെ ട്രാക്ക് ചെയ്യാനും തിരക്കുകള്‍ ഒഴിവാക്കാനും സാധിക്കും. പ്രധാന ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് തിരക്ക് ഒഴിവാക്കാനായി തീര്‍ഥാടകര്‍ക്ക് ഓണ്‍ലൈന്‍ വഴി തന്നെ ടോക്കണുകള്‍ നല്‍കും.
രജിസ്‌ട്രേഷന്‍ ഈ രീതിയില്‍ തുടരുകയാണെങ്കില്‍ യാത്രികരുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളിലെ റെക്കോര്‍ഡുകള്‍ ഇത്തവണ തിരിത്തപ്പെടുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ദര്‍ശനത്തിനുള്ള ടോക്കണുകള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കവര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളുവെന്നും യാത്ര കൂടുതല്‍ മെച്ചപ്പെട്ട അനുഭവമാക്കാന്‍ എല്ലാ തീര്‍ത്ഥാടകരും രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണമെന്നും ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജ് വ്യക്തമാക്കി. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 6,13,624 യാത്രക്കാരാണ് നിലവില്‍ യാത്രക്കായി രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.
Content Highlights: Over 6 lakh pilgrims register for the Char Dham Yatra in less than a month
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..