ഊട്ടി: പ്രതീക്ഷയോടെ 'സീസണ്‍' കാത്തിരുന്ന ഊട്ടി വിനോദസഞ്ചാരമേഖലയ്ക്ക് വീണ്ടും തിരിച്ചടി. കോവിഡിന്റെ രണ്ടാംവരവ് ഊട്ടിയുടെ സാമ്പത്തിക സ്ഥിതിയെ തകിടംമറിക്കും.

സഞ്ചാരികളെ മാത്രം ആശ്രയിച്ചുകഴിയുന്ന വ്യാപാരികള്‍, ടൂറിസ്റ്റ് ഗൈഡുകള്‍, ടാക്‌സി ഡ്രൈവര്‍മാര്‍, റെസ്റ്റോറന്റ് നടത്തിപ്പുകാര്‍, ലോഡ്ജുകാര്‍ തുടങ്ങി പലരും നിരാശയോടൊപ്പം ഭീതിയിലുമാണ്. വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചതോടെ ഊട്ടിയിലെ പല റെസ്റ്റോറന്റുകളും ലോഡ്ജുകളും അടച്ചു. ദിനംപ്രതിയുള്ള വരുമാനവും ചിലവും തട്ടിച്ചുനോക്കുമ്പോള്‍ വന്‍ സാമ്പത്തികനഷ്ടം ഉണ്ടാകുമെന്നതിനാലാണ് ഈ തീരുമാനം.

ഏപ്രില്‍, മേയ് മാസങ്ങളിലെ വരുമാനം ലക്ഷ്യംവെച്ചാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ നഷ്ടം ഒരു പരിധിവരെ ഈ വര്‍ഷം നികത്തിയെടുക്കാം എന്ന പ്രതീക്ഷയിലായിരുന്നു പലരും. കൂനൂര്‍, കോത്തഗിരി ഭാഗങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും സഞ്ചാരികള്‍ ഇല്ലാതെ വിജനമായി.

Content Highlights: Ooty travel covid 19 travel restrictions