നീലഗിരിയില്‍ കനത്തമഴ; ഊട്ടി പനിനീര്‍ പൂന്തോട്ടത്തില്‍ മഴകാരണം പൂക്കള്‍ അഴുകിനശിച്ചു


നീലഗിരി (ഫയൽ ചിത്രം) | Photo: PTI

ഗൂഡല്ലൂര്‍: നീലഗിരിയില്‍ കനത്ത മഴ. ശനിയാഴ്ച രാവിലെ ഒമ്പതുസെന്റിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. ജില്ലയില്‍ പലയിടങ്ങളിലും മഴ തുടരുകയാണ്.

കനത്ത മൂടല്‍മഞ്ഞുമൂലം വാഹനയാത്രയടക്കം ക്ലേശകരമായി. ഊട്ടിയില്‍ തണുപ്പ് രൂക്ഷമായതോടെ വിനോദസഞ്ചാരികള്‍ ദുരിതത്തിലായി. ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനും ബോട്ടുഹൗസും സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരികള്‍ മഴയില്‍ വലഞ്ഞു.തുടര്‍ച്ചയായി മഴപെയ്തതിനാല്‍ പതിവിലും തണുപ്പ് കൂടുതലായിരുന്നു. ഊട്ടി പനിനീര്‍ പൂന്തോട്ടത്തില്‍ മഴകാരണം പൂക്കള്‍ അഴുകിനശിച്ചു. നിര്‍ത്താതെ പെയ്യുന്ന മഴയെത്തുടര്‍ന്ന് ഗാര്‍ഡനിലെ മുന്‍വശത്തെ വിളക്കുകള്‍ ഉപയോഗശൂന്യമായി.

കൂനൂര്‍ സിംസ് പാര്‍ക്കിലും കനത്തമഴയില്‍ വിനോദസഞ്ചാരികള്‍ ബുദ്ധിമുട്ടിലായി. മഴ ശക്തിപ്രാപിച്ചതോടെ വിനോദസഞ്ചാരികളുടെ എണ്ണം ശനിയാഴ്ച കുറഞ്ഞു.

കനത്ത മഴയെത്തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി സിംസ് പാര്‍ക്കിലെ ബോട്ടുസവാരി താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

മൂടല്‍മഞ്ഞ് കാരണം സമതലപ്രദേശത്തുനിന്നും കൂനൂരിലേക്കുള്ള സര്‍ക്കാര്‍ ബസുകള്‍ വൈകി.

ജില്ലയില്‍ ശനിയാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. രണ്ടുദിവസംകൂടി അതുതുടരും. കളക്ടറുടെ അധ്യക്ഷതയില്‍ ശനിയാഴ്ചയും യോഗംചേര്‍ന്നു. കനത്തമഴകാരണം ഗൂഡല്ലൂരില്‍ പലയിടങ്ങളിലും മരക്കൊമ്പുകള്‍ പൊട്ടിവീണു വൈദ്യുതി മുടങ്ങി. മസിനഗുഡിതെപ്പക്കാട് റോഡിലെ കരപ്പാലം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. നീലഗിരിയില്‍ പലയിടങ്ങളിലും അതിജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തനിവാരണസേനയുടെ സേവനം ഊര്‍ജിതമാക്കി.

Content Highlights: ooty nilgiri heavy rain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented