ഊട്ടി പുഷ്പമേള | Photo: facebook.com/mynilgiri
പൂന്തോട്ടനഗരിയായ ഊട്ടിയില്‍ വസന്തോത്സവത്തിന് ഒരുക്കങ്ങള്‍ തുടങ്ങി. സഞ്ചാരികളുടെ പ്രവാഹമുണ്ടാകുന്ന വസന്തകാലത്ത് അവരെ വരവേല്‍ക്കാനുള്ള മേളകള്‍ മേയ് ആറിന് ആരംഭിക്കും. വസന്തോത്സവം മേയ് ആറ്, ഏഴ് തീയതികളില്‍ കോത്തഗിരി നെഹ്രുപാര്‍ക്കില്‍ പച്ചക്കറിമേളയോടെ ആരംഭിക്കും. തുടര്‍ന്ന്, 12 മുതല്‍ 14 വരെ പത്താമത് സുഗന്ധദ്രവ്യമേള നടക്കും.
13 മുതല്‍ 15 വരെയാണ് ഊട്ടി പനിനീര്‍പ്പൂ ഉദ്യാനത്തില്‍ 18മത് പനിനീര്‍പ്പൂമേള നടക്കുക. പഴങ്ങളുടെ മേള കൂനൂര്‍ സിംസ് പാര്‍ക്കില്‍ 27, 28 തീയതികളിലും നടക്കും.
പുഷ്പമേള മേയ് 19 മുതല്‍ 23 വരെ
ലോകപ്രശസ്തമായ ഊട്ടി പുഷ്പമേള മേയ് 19 മുതല്‍ 23 വരെ സസ്യോദ്യാനത്തില്‍ നടക്കും. 55 ഏക്കര്‍ വിസ്തൃതിയില്‍ ലക്ഷക്കണക്കിന് ചെടികള്‍ പൂവണിഞ്ഞ് സഞ്ചാരികളെ വരവേല്‍ക്കും. 125മത് പുഷ്പമേളയാണ് ഈ വര്‍ഷം നടക്കുന്നത്. അഞ്ചുദിവസങ്ങളിലായി മൂന്നുലക്ഷത്തോളം സഞ്ചാരികള്‍ ഊട്ടിയിലെത്തുമെന്നാണു സംഘാടകരുടെ പ്രതീക്ഷ.
Content Highlights: Ooty ‘Flower Show’ begins on May 19
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..