സഞ്ചാരികള്‍ക്ക് അനുമതി വേണം, കാത്തിരിപ്പിലാണ് ഊട്ടി ബോട്ട് ഹൗസ്


കോവിഡ് കാരണം മാര്‍ച്ച് മാസം അവസാനത്തോടെ പൂട്ടിയതാണ് തടാകം. ഒന്‍പത് മാസത്തോളമായി ഇവിടത്തെ തടാകത്തില്‍ ഓളങ്ങളില്ല. എല്ലാം നിര്‍ജീവമായ അവസ്ഥ.

ഊട്ടി ബോട്ട് ഹൗസിൽ ബോട്ടുകൾ സർവീസിനായി ഒരുക്കിയപ്പോൾ | ഫോട്ടോ: മാതൃഭൂമി

ഊട്ടി: അറ്റകുറ്റപ്പണിയും പെയിന്റിങ്ങും പൂര്‍ത്തിയാക്കി ഊട്ടിയില്‍ 70 ബോട്ടുകള്‍ തയ്യാറായിരിപ്പുണ്ട്. ജില്ലയിലെയും മറ്റ് ജില്ലയിലെയും മറുനാടുകളിലെയും സഞ്ചാരികളുടെ വരവുംനോക്കിയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പ് ഉടന്‍ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ബോട്ടുജീവനക്കാരടക്കമുള്ളവര്‍.

ഊട്ടിയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ബോട്ട് ഹൗസാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. സഞ്ചാരികള്‍ക്ക് പ്രവേശനത്തിനുള്ള അനുമതി ഉന്നതാധികാരികളില്‍ നിന്ന് ലഭിക്കണം. ഇതിന് സര്‍ക്കാര്‍തലത്തില്‍ അനുമതി കാത്തിരിക്കയാണ് വിനോദ സഞ്ചാരവകുപ്പ്.

കോവിഡ് കാരണം മാര്‍ച്ച് മാസം അവസാനത്തോടെ പൂട്ടിയതാണ് തടാകം. ഒന്‍പത് മാസത്തോളമായി ഇവിടത്തെ തടാകത്തില്‍ ഓളങ്ങളില്ല. എല്ലാം നിര്‍ജീവമായ അവസ്ഥ.

എന്നാല്‍, നിബന്ധനകളോടെ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കയാണ് ജീവനക്കാരും സഞ്ചാരികളും.

എല്ലാറ്റിന്റെയും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് വിനോദസഞ്ചാര വകുപ്പും സഞ്ചാരികളെ ആശ്രയിച്ചുകഴിയുന്ന ചെറുകിട കച്ചവടക്കാരും.

മുഖാവരണം നിര്‍ബന്ധം

ഊട്ടിയിലെത്തുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കണമെന്ന് കളക്ടര്‍ ഇന്നസെന്റ് ദിവ്യ. നീലഗിരി ജില്ലാനിവാസികള്‍ക്കിടയില്‍ ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും ബോധവത്കരണം നടത്തിയതിനാല്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്നും സഞ്ചാരികളില്‍ പലരും ഒരുമാനദണ്ഡങ്ങളും പാലിക്കുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞദിവങ്ങളില്‍ സസ്യോദ്യാനത്തില്‍ എത്തിയ പല സഞ്ചാരികളും മുഖാവരണം ധരിക്കാത്തതിനാല്‍ അധികൃതരുമായി വാക്തര്‍ക്കമുണ്ടായതായും അധികൃതര്‍ പറഞ്ഞു. ഫോട്ടോ എടുക്കാനാണ് മുഖാവരണം ധരിക്കാത്തതെന്നാണ് സഞ്ചാരികള്‍ പറഞ്ഞത്. എന്നാല്‍, ഫോട്ടോ എടുത്തതും മുഖാവരണം ധരിക്കണമെന്ന് കളക്ടര്‍ കര്‍ശനനിര്‍ദേശം പുറപ്പെടുവിപ്പിച്ചു. ഇ-രജിസ്‌ട്രേഷന്‍വഴി സഞ്ചാരികള്‍ക്ക് നീലഗിരിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുന്നുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

Content Highlights: Ootty Travel, Nilgiri Tourism, Tamil Nadu Tourism, Ootty Boat House, Travel News

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented