വൈന്‍യാര്‍ഡുകളിലൂടെ നടക്കാം, ഓണ്‍ലൈനായി വൈന്‍ രുചിക്കാം


സഞ്ചാരികള്‍ക്ക് മൊബൈല്‍ ഫോണ്‍ വഴി വൈന്‍ യാര്‍ഡുകളിലേക്ക് ഓണ്‍ലൈനായി യാത്ര നടത്താം. ഓരോ ഘട്ടവും കൃത്യമായി വിവരിച്ചു തരാന്‍ ഒരു വിര്‍ച്വല്‍ ഗൈഡും കൂടെയുണ്ടാകും.

Photo: Mathrubhumi Library

വിർച്വലായി വൈൻ രുചിക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അത്തരമൊരു വേറിട്ട കാര്യം യാഥാർഥ്യമാക്കുകയാണ് ഡിസ്കവർ കാലിഫോർണിയ എന്ന കമ്പനി. കോവിഡ് 19 കാരണം ലോക്ക്ഡൗണിലായവർക്ക് ഇനി വീട്ടിലിരുന്ന് വൈൻ രുചിക്കാം. വീട്ടിലിരിക്കുന്നവർക്ക് സെമിനാറുകളും ലൈവ് ടേസ്റ്റിങ്ങും കുക്കിങ് ക്ലാസുകളും ഓൺലൈനായി നടത്തിയാണ് ഡിസ്കവർ കാലിഫോർണിയ ഈ പുതിയ ആശയം മുന്നോട്ടുവെയ്ക്കുന്നത്.

വീട്ടിലിരുന്ന് വൈൻ ഫാക്ടറികളിലേതുപോലെ വൈൻ നിർമിക്കാൻ ഈ കമ്പനി നിങ്ങളെ സഹായിക്കും. എൺപതോളം വൈൻ പരീക്ഷണങ്ങൾ ഓൺലൈനായി കാണാവുന്നതാണ്.

കാലിഫോർണിയയിൽ ഡോർ ടു ഡോർ ഡെലിവറിയും കമ്പനി നടത്തുന്നുണ്ട്. വൈൻ ടേസ്റ്റിങ്ങിനായി ഇനി കമ്പനിയിലേക്ക് പോകേണ്ട ആവശ്യമില്ല. നമുക്കാവശ്യമുള്ള വൈനിന്റെ സാംപിൾ വീട്ടിലെത്തും. അത് രുചിച്ച് ഇഷ്ടപ്പെട്ടാൽ മാത്രം വൈൻ വാങ്ങിയാൽ മതി.

ഇതോടൊപ്പം വൈൻ വിർച്വൽ ടൂറും സംഘടിപ്പിക്കുന്നുണ്ട്. സഞ്ചാരികൾക്ക് മൊബൈൽ ഫോൺ വഴി വൈൻ യാർഡുകളിലേക്ക് ഓൺലൈനായി യാത്ര നടത്താം. ഓരോ ഘട്ടവും കൃത്യമായി വിവരിച്ചു തരാൻ ഒരു വിർച്വൽ ഗൈഡും കൂടെയുണ്ടാകും. അമേരിക്കയിലെ മേരിലാൻഡ്, ഒറേഗൺ, ന്യൂയോർക്ക് തുടങ്ങിയ പട്ടണങ്ങളിലെ വൈൻ കമ്പനികളും സമാന ആശയവുമായി രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: online wine tasting, wine tour, virtual tour with guide

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented