കോവിഡ് 19 കാരണം ഈ വര്‍ഷം നിരവധി ആഘോഷങ്ങളാണ് മുടങ്ങിയത്. ലോകപ്രശസ്തമായവ വരെ അതിലുള്‍പ്പെടുന്നു. ആ പട്ടികയിലേക്ക് ഇതാ ഒന്നുകൂടി. ലണ്ടനിലെ നോട്ടിങ് ഹില്‍ കാര്‍ണിവലാണ് ആ ആഘോഷം.
ലോകത്തിലെ രണ്ടാമത്തെ തെരുവ് ഉത്സവമാണ് നോട്ട്ങ് ഹില്‍. 1966 മുതലുള്ള 54 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഉത്സവം മുടങ്ങുന്നത്. രേഖകള്‍ പ്രകാരം പ്രതിവര്‍ഷം രണ്ട് മില്ല്യണിലേറെ പേരാണ് കാര്‍ണിവലിനെത്താറുള്ളത്.
കാര്‍ണിവല്‍ മുടങ്ങിയെന്ന് കേട്ട് നിരാശരാവാന്‍ വരട്ടെ. കാര്‍ണിവലിന്റെ പ്രധാനപ്പെട്ട ചടങ്ങുകളെല്ലാം ഓണ്‍ലൈനായി സംപ്രേഷണം ചെയ്യാനാണ് അധികൃതരുടെ തീരുമാനം. ഇതിനായി കലാകാരന്‍മാരെ ഉപയോഗിച്ച് വിവിധ കലാരൂപങ്ങള്‍ സ്‌റ്റേജുകളിലും സ്റ്റുഡിയോകളിലുമായി ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇവ നോട്ടിങ് ഹില്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ കാണാം.
നാല് ചാനലുകളിലൂടെയാവും കാര്‍ണിവലിന്റെ ഓണ്‍ലൈന്‍ സംപ്രേഷണം. പരിപാടികളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സംഘാടകര്‍ പുറത്തുവിട്ടിട്ടില്ല. വര്‍ണത്തൂവലുകള്‍ കൊണ്ടലങ്കരിച്ച വസ്ത്രങ്ങള്‍ ധരിച്ച നര്‍ത്തകരുടെ പ്രകടനമാണ് നോട്ടിങ് ഹില്ലിന്റെ പ്രധാന പ്രത്യേകത. തെരുവുകളിലൂടെ ഇവര്‍ താളം ചവിട്ടി നടത്തുന്ന പരേഡിന്റെ ഭംഗി വിവരിക്കുക പ്രയാസമാണ്.
ആഗസ്റ്റിലെ അവസാനത്തെ ഒരാഴ്ചയാണ് കാര്‍ണിവല്‍ നടക്കുക. കാര്‍ണിവല്‍ വാം അപ്പ്, രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 12 വരെ നടക്കുന്ന കാര്‍ണിവല്‍ കള്‍ച്ചര്‍, തുടര്‍ന്ന് കാലിപ്‌സോ, വൈകിട്ട് ആറുമുതല്‍ അര്‍ധരാത്രി വരെ നീളുന്ന ഗ്രൂവി സോക്ക തുടങ്ങിയവയാണ് കാര്‍ണിവലിലെ പ്രധാന പരിപാടികള്‍.
Behind the scenes, where the magic happens ✨🎉 #NHCatHome #NHCAAA #NottingHillCarnival #NHC2020 Powered by @Lets_godo https://t.co/S97SyyYEdc
— Notting Hill Carnival (@NHCarnivalLDN) August 3, 2020
Content Highlights: Notting Hill Carnival, World's Second Biggest Street Festival, Travel News