നാടോടികളേപ്പോലെ രാപാർക്കാം; വേറിട്ട സഞ്ചാരാനുഭവങ്ങൾ തേടുന്നവർക്കായി 'നൊമാഡ്'


സാഹസിക സഞ്ചാരികൾക്കും കുടുംബസഞ്ചാരികൾക്കുമെല്ലാം ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിലാവും നൊമാഡിലെ ക്രമീകരണങ്ങൾ.

നൊമാഡ് ട്രെയിലർ സ്റ്റേ | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

ഷാർജ: വേറിട്ട സഞ്ചാരാനുഭവങ്ങൾ തേടുന്നവർക്കായി 'നൊമാഡ്' എന്ന പുതിയ പദ്ധതി അനാവരണം ചെയ്ത് ഷാർജ. നാടോടി ജീവിതത്തോട് സമാനമായി പ്രകൃതിയോടിണങ്ങി ട്രെയിലറുകളിൽ രാപാർക്കാനാവുന്ന ഇത്തരമൊരു സഞ്ചാരാനുഭവം മേഖലയിൽ തന്നെ ആദ്യത്തേതാണ്. ലണ്ടനിൽ നടന്ന വേൾഡ് ട്രാവൽ മാർക്കറ്റിൽ ഷാർജ നിക്ഷേപവികസന വകുപ്പാണ് (ഷുറൂഖ്) ലോകശ്രദ്ധയാകർഷിക്കുന്ന പ്രഖ്യാപനം നടത്തിയത്.

ഒരിടത്ത് തന്നെ സ്ഥിരമായി ഉറപ്പിച്ചു നിർത്തുന്നതിന് പകരം, നാടോടിജീവിതങ്ങളിലെന്ന പോലെ, വർഷത്തിലെ ഓരോ സീസണിലും അനുയോജ്യമായ ഇടങ്ങളിൽ തമ്പടിക്കുന്ന വിധത്തിലാണ് നൊമാഡ് പ്രവർത്തിക്കുക. മെലീഹയിലെ മരുഭൂമിയിലും ഖോർഫക്കാനിലെ മലനിരകളിലും ഹംറിയയിലെ ബീച്ച് പരപ്പുകളിലുമെന്നിങ്ങനെ ഷാർജയുടെ വൈവിധ്യമാർന്ന കാഴ്ചകളിലെല്ലാം കാലാവസ്ഥക്ക് അനുയോജ്യമായി വർഷത്തിലെ വിവിധ സമയങ്ങളിൽ നൊമാഡ് ട്രെയിലറുകൾ തമ്പടിക്കും.

ഇത്തരത്തിൽ വർഷത്തിൽ പല സമയങ്ങളിലായി പലയിടങ്ങിളിലേക്ക് നീങ്ങും എന്നതാണ് നൊമാഡിനെ നിലവിലുള്ള മറ്റ് ക്യാബിൻ താമസങ്ങളിൽനിന്ന് വ്യത്യസ്തമായ ഒരപൂർവ അനുഭവമാക്കി മാറ്റുന്നത്. സാഹസിക സഞ്ചാരികൾക്കും കുടുംബസഞ്ചാരികൾക്കുമെല്ലാം ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിലാവും നൊമാഡിലെ ക്രമീകരണങ്ങൾ. ഒരു ദിവസമോ കുറച്ചധികം ദിവസങ്ങളോ ഒക്കെ തങ്ങാനുള്ള സൗകര്യം ട്രെയിലറുകളിലുണ്ടാവും. പുതിയ ജീവിതശൈലികൾക്കാവശ്യമായ എല്ലാ അത്യാധുനിക സൗകര്യങ്ങളുമടങ്ങുന്ന താമസയിടങ്ങൾ, അതത് ഇടങ്ങളിലെ പ്രകൃതിയോടിണങ്ങുംവിധമാവും സജ്ജീകരിക്കുക.

പ്രകൃതിസൗഹൃദമാതൃകകൾ പിൻപറ്റി, നിലകൊള്ളുന്നയിടത്തെ പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും യാതൊരു കോട്ടവും പറ്റാത്തെ വിധമാവും നൊമാഡിന്റെ മുഴുവൻ പ്രവർത്തനവും. ചൂടുകാലത്ത് സഞ്ചാരികൾ കുറയുന്ന ഗൾഫിലെ വിനോദസഞ്ചാരമേഖലക്ക് ഒന്നടങ്കം മാതൃകയാകുന്നതും പുതിയ ഉണർവ് പകരുന്നതുമാണ് ഷുറൂഖിന്റെ പുതിയ പദ്ധതി. ഓരോ കാലാവസ്ഥക്കും അനുയോജ്യമായ ഇടങ്ങളിലേക്ക് മാറിമാറി തമ്പടിക്കുന്നു എന്നതുകൊണ്ട് സഞ്ചാരികൾക്കെപ്പോഴും സൗകര്യപ്രദമായി തങ്ങാനും വേറിട്ട കാഴ്ചകൾ അനുഭവിക്കാനുമാവും.

സാംസ്കാരിക മൂല്യങ്ങളാലും പ്രകൃതിദത്തമായ കാഴ്ചകളാലും സമ്പന്നമായ ഷാർജയുടെ വൈവിധ്യത്തിലെ പുതിയ അടയാളപ്പെടുത്തലാണ് 'നൊമാഡ്' എന്ന് പദ്ധതി അനാവരണം ചെയ്ത് ഷുറൂഖ് എക്സിക്യുട്ടീവ് ചെയർമാൻ ഹിസ് എക്‌സലൻസി മർവാൻ ബിൻ ജാസിം അൽ സർക്കാൽ പറഞ്ഞു. ഷാർജയിലെ വൈവിധ്യമാർന്ന കാഴ്ചകൾ കൂടുതൽ പേരിലേക്കെത്താനും നിക്ഷേപസാധ്യതകളന്വേഷിക്കുന്നവർക്ക് പുതിയ അവസരമൊരുക്കാനും പുതിയ പദ്ധതിയിലൂടെയാവുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

സിംഗപ്പൂർ ആസ്ഥാനമായുള്ള ലോകപ്രശസ്ത ആഡംബര ഹോട്ടൽ ശൃംഖലയായ ലക്‌സ് ഗ്രൂപ്പുമായി ചേർന്ന് ഖോർഫക്കാനിൽ ഒരുക്കുന്ന അൽ ജബൽ റിസോർട്ട്, അൽ ദെയ്ദ് പ്രദേശത്തെ അൽ ബ്രിദി റിസോർട്ട് എന്നീ പദ്ധതികളടക്കം മേഖലയിലെ വിനോദസഞ്ചാരമേഖലക്ക് പുത്തനുണർവ് പകരുന്ന നിരവധി പ്രഖ്യാപനങ്ങളാണ് വേൾഡ് ട്രാവൽ മാർക്കറ്റിൽ ഷുറൂഖ് നടത്തിയത്.

Content Highlights: Nomad Trailor, Shurooq launches ‘Nomad’, Sharjah, Adventure Tourism


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented