ഫിജി | Photo: www.gettyimages.in/photos/fiji
കോവിഡിന്റെ അലയൊലികൾ ഇനിയും അവസാനിച്ചിട്ടില്ല. ഒരു യാത്രാപ്രേമിയെ സംബന്ധിച്ചിടത്തോളം ഏറെ ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നാണ് ഈ സമയത്ത് സുരക്ഷിതമായി പോകാവുന്ന രാജ്യമേതെന്ന കാര്യം. എങ്കിൽ അത്തരം പ്രശ്നങ്ങളേക്കുറിച്ചൊന്നും ആലോചിക്കേണ്ടതില്ല. നിങ്ങളിലെ യാത്രാപ്രേമിയെ ഇരുകയ്യും നീട്ടി സ്വാഗതമോതുകയാണ് ഫിജി.
യാത്രാ സംബന്ധമായ നിയന്ത്രണങ്ങളെല്ലാം എടുത്തു കളഞ്ഞ് ഇന്ത്യക്കാർക്കായി അതിർത്തി തുറന്നുകൊടുക്കാനുള്ള തീരുമാനമെടുത്തിരിക്കുകയാണ് ഫിജി ഭരണാധികാരികൾ. മുഴുവൻ ഡോസ് വാക്സിനുമെടുത്ത ഇന്ത്യൻ സഞ്ചാരികൾക്ക് ക്വാറന്റീൻ ഇല്ലാതെ തന്നെ രാജ്യത്തിനകത്ത് സഞ്ചരിക്കാം. എന്നിരുന്നാലും ചില നിയമങ്ങൾ ഇപ്പോഴും പ്രാബല്യത്തിലുണ്ട്.
ഇന്ത്യയെ ഫിജിയുടെ യാത്രാ പങ്കാളിത്ത രാജ്യങ്ങളുടെ പട്ടികയിൽ ഫിജിയൻ വാണിജ്യ, വ്യാപാര, ടൂറിസം, ഗതാഗത മന്ത്രാലയം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഫിജിയൻ ഗവൺമെന്റ് ഏജൻസിയുടെ ഡെസ്റ്റിനേഷൻ മാർക്കറ്റിംഗ് ഓർഗനൈസേഷണൽ വിഭാഗം പറഞ്ഞതായി അധികൃതർ അറിയിച്ചു. ഇതനുസരിച്ച് ക്വാറന്റീൻ രഹിത അവധിക്കാലം ആസ്വദിക്കാൻ ഇന്ത്യൻ യാത്രക്കാർക്ക് ഇപ്പോൾ സിംഗപ്പൂരിലെയും ഓസ്‌ട്രേലിയയിലെയും നിലവിൽ തുറന്ന ട്രാൻസിറ്റ് റൂട്ടുകളിലൂടെ ഫിജിയിലേക്ക് പോകാം.
ഫിജിയിലെത്തുന്ന എല്ലാ ഇന്ത്യക്കാരും മുഴുവൻ ഡോസ് വാക്സിനുമെടുത്തവരായിരിക്കണം. 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇരുഡോസ് വാക്സിനുമെടുത്ത മുതിർന്നയാൾക്കൊപ്പം യാത്ര ചെയ്യാം. യാത്രയ്ക്ക് രണ്ട് ദിവസം മുമ്പെടുത്ത നെഗറ്റീവ് പി.സി.ആർ സർട്ടിഫിക്കറ്റോ 24 മണിക്കൂർ മുമ്പെടുത്ത നെഗറ്റീവ് ആർഎടി സർട്ടിഫിക്കറ്റോ കരുതണം.
ഇന്ത്യയിൽ നിന്നുള്ള സന്ദർശകരെ ഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് ടൂറിസം ഫിജി സിഇഒ ബ്രെന്റ് ഹിൽ പറഞ്ഞു. പ്രീമിയം, വ്യക്തിഗത അനുഭവങ്ങൾ ആസ്വദിക്കാൻ സഞ്ചാരികൾക്ക് സന്ദർശിക്കാൻ കഴിയുന്ന തങ്ങളുടെ ഏറ്റവും പ്രമുഖമായ വളർന്നുവരുന്ന വിപണികളിൽ ഒന്നായി ഇന്ത്യ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. വരും മാസങ്ങളിൽ ഇന്ത്യയുടെ പുറത്തേക്കുള്ള യാത്രയുടെ വലിയൊരു പങ്ക് പിടിച്ചെടുക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ഇത് രണ്ട് ടൂറിസം മേഖലകളുടെയും ദീർഘകാല സാധ്യതകൾ ഉയർത്താൻ സഹായിക്കുമെന്നും ഹിൽ കൂട്ടിച്ചേർത്തു.
Content Highlights: Fiji Tourism, Fiji Travel, Fiji Travel Rules, Travel News Malayalam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..