പനാജി: ലഹരി ആസ്വദിക്കാനായിയെത്തുന്ന വിനോദസഞ്ചാരികളെ ആവശ്യമില്ലെന്ന് ഗോവ ടൂറിസം മന്ത്രി മനോഹര്‍ അജ്ഗാവ്കര്‍.  പേര് കളഞ്ഞുകുളിക്കുന്ന തരത്തിലുള്ള ടൂറിസത്തോട് വിട പറയുകയാണ്‌ സര്‍ക്കാര്‍. കോവിഡില്‍ വന്‍തകര്‍ച്ചയായിരുന്നു സംസ്ഥാനത്തെ ടൂറിസം രംഗത്തിനുണ്ടായത്. സാമ്പത്തികവളര്‍ച്ചയ്ക്കായി  യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത നടപടിയാണ് ഗോവന്‍സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

'ലഹരിയുപയോഗിക്കുന്ന വിനോദസഞ്ചാരികളെ ഇനി ആവശ്യമില്ല. ഗോവയെ നശിപ്പിക്കുന്ന തരത്തിലുള്ള ടൂറിസമാണിത്, പ്രോത്സാഹിപ്പിക്കില്ല. ഇവിടെയെത്തി ബസില്‍ പാചകം ചെയ്യുന്ന ടൂറിസ്റ്റുകളെയല്ല, ധനാഢ്യരായ ടൂറിസ്റ്റുകളാണ്ടുവാണ്ടേത്. ഗോവന്‍ സംസ്‌കാരത്തെ മാനിക്കുന്ന ടൂറിസ്റ്റുകളാണ് നിലവില്‍ ആവശ്യം' അദ്ദേഹം പറഞ്ഞു. 

ഗോവ തുറമുഖ മന്ത്രി മൈക്കല്‍ ലോബോയും തീരുമാനത്തെ പിന്തുണച്ചെത്തി. ലഹരി കണ്ടെത്തുന്ന ക്രൂയിസുകള്‍ ഗോവയില്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് അദ്ദേഹം മോര്‍മുഗാവോ പോര്‍ട്ട് ട്രസ്റ്റിന് കത്തെഴുതിയിരുന്നു. ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ ക്രൂയിസ് ഷിപ്പില്‍ ലഹരിമരുന്ന് പാര്‍ട്ടി നടത്തിയതിനെ തുടര്‍ന്ന് എന്‍സിബി അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണിത്.

Content Highlights: no more space for drugs in tourism, says goa tourism minister